നിങ്ങൾ യഹൂദരോട് യുദ്ധം ചെയ്യും. എത്രത്തോളമെന്നാൽ അവരിലൊരാൾ കല്ലിന് പിന്നിൽ ഒളിച്ചിരിക്കും. അപ്പോൾ കല്ല്…

നിങ്ങൾ യഹൂദരോട് യുദ്ധം ചെയ്യും. എത്രത്തോളമെന്നാൽ അവരിലൊരാൾ കല്ലിന് പിന്നിൽ ഒളിച്ചിരിക്കും. അപ്പോൾ കല്ല് വിളിച്ചുപറയും: ഹേ മുസ്‌ലിം! ഇതാ എൻ്റെ പിറകിലൊരു യഹൂദൻ! അവനെ വധിക്കൂ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങൾ യഹൂദരോട് യുദ്ധം ചെയ്യും. എത്രത്തോളമെന്നാൽ അവരിലൊരാൾ കല്ലിന് പിന്നിൽ ഒളിച്ചിരിക്കും. അപ്പോൾ കല്ല് വിളിച്ചുപറയും: ഹേ മുസ്‌ലിം! ഇതാ എൻ്റെ പിറകിലൊരു യഹൂദൻ! അവനെ വധിക്കൂ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുസ്‌ലിംകൾക്കും യഹൂദർക്കുമിടയിൽ ഒരു യുദ്ധം സംഭവിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ലെന്ന് നബി -ﷺ- അറിയിക്കുന്നു. യഹൂദൻ യുദ്ധത്തിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും, കല്ലിന് പിറകിൽ ഒളിച്ചിരുന്ന് മുസ്‌ലിംകളിൽ നിന്ന് മറസ്വീകരിക്കുകയും ചെയ്താൽ അല്ലാഹു ആ കല്ലിനെ സംസാരിപ്പിക്കുന്നതാണ്. തൻ്റെ പിറകിൽ ഒരു യഹൂദനുണ്ടെന്നും അവനെ വധിച്ചുകളയാനും അത് മുസ്‌ലിമിനോട് വിളിച്ചു പറയും.

فوائد الحديث

അല്ലാഹു അറിയിച്ചു നൽകിയത് പ്രകാരം ഭാവിയിൽ നടക്കാനിരിക്കുന്നതും അദൃശ്യമായതുമായ ചില കാര്യങ്ങളെ കുറിച്ച നബി -ﷺ- യുടെ പ്രവചനങ്ങൾ. അവ സംഭവിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

അന്ത്യനാൾ അടുക്കുന്ന വേളയിൽ മുസ്‌ലിംകൾ യഹൂദരുമായി യുദ്ധം ചെയ്യുന്നതാണ്. അന്ത്യനാളിൻ്റെ അടയാളങ്ങളിലൊന്നാണത്.

ഇസ്‌ലാം അന്ത്യനാൾ വരെ നിലനിൽക്കുന്നതാണ്. മറ്റെല്ലാ മതങ്ങൾക്കും മേൽ അത് വിജയം നേടുകയും ചെയ്യുന്നതാണ്.

അല്ലാഹു മുസ്‌ലിംകളെ അവരുടെ ശത്രുക്കൾക്ക് മേൽ സഹായിക്കുന്നതാണ്. അന്ത്യനാളിൽ കല്ലുകളെ കൊണ്ട് അല്ലാഹു സംസാരിപ്പിക്കും എന്നത് ഈ സഹായത്തിൻ്റെ ഭാഗമാണ്.

التصنيفات

ബർസഖീ ജീവിതം