വിശ്വസ്തത കാത്തുസൂക്ഷിക്കാത്തവന് ഈമാനില്ല. കരാർ പാലിക്കാത്തവന് ദീനുമില്ല

വിശ്വസ്തത കാത്തുസൂക്ഷിക്കാത്തവന് ഈമാനില്ല. കരാർ പാലിക്കാത്തവന് ദീനുമില്ല

അനസ് ബ്നു മാലിക് (رضي الله عنه) നിവേദനം: നബി (ﷺ) ഞങ്ങളോട് പ്രഭാഷണം നടത്തിയപ്പോഴെല്ലാം ഇപ്രകാരം പറയാതിരുന്നിട്ടില്ല: "വിശ്വസ്തത കാത്തുസൂക്ഷിക്കാത്തവന് ഈമാനില്ല. കരാർ പാലിക്കാത്തവന് ദീനുമില്ല."

[മറ്റു റിപ്പോർട്ടുകളുടെ പിൻബലത്തോടെ ഹസനാകുന്നു] [അഹ്മദ് ഉദ്ധരിച്ചത്]

الشرح

നബി (ﷺ) നടത്തുന്ന മിക്ക ഖുതുബകളിലും രണ്ട് കാര്യങ്ങൾ അവിടുന്ന് പറയാതെ വിടാറുണ്ടായിരുന്നില്ല എന്ന് അനസ് ബ്നു മാലിക് (رضي الله عنه) അറിയിക്കുന്നു. ഒന്നാമത്തെ കാര്യം: മറ്റൊരാളെ സമ്പത്തിൻ്റെയോ ജീവൻ്റെയോ കുടുംബത്തിൻ്റെയോ കാര്യത്തിൽ വഞ്ചിക്കുന്ന ഒരു മനുഷ്യന് ഈമാനിൻ്റെ പൂർണ്ണത നേടിപ്പിടിക്കാനായിട്ടില്ല എന്നതാണ്. രണ്ടാമത്തെ കാര്യം: കരാറുകളും ഉറപ്പുകളും ലംഘിക്കുകയും കാറ്റിൽ പറത്തുകയും ചെയ്യുന്നവർക്ക് പൂർണ്ണമായ ദീനീ നിഷ്ഠയില്ല എന്നതാണ്.

فوائد الحديث

വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യത്തിൽ വിശ്വസ്തത പുലർത്തുകയും, കരാറുകൾ നിറവേറ്റുകയും ചെയ്യാനുള്ള കൽപ്പന; അവ ലംഘിക്കുന്നത് ഈമാനിൽ കുറവുണ്ടാക്കുന്ന കാര്യമാണ്.

വിശ്വാസവഞ്ചനയും കരാർ ലംഘനവും ശക്തമായി താക്കീത് നൽകപ്പെട്ട തിന്മകളാണ്. വൻപാപങ്ങളിൽ പെട്ട കബാഇറുകളിലാണ് അത് ഉൾപ്പെടുക.

വിശ്വാസ്യതയും കരാർ പാലനവും കാത്തുസൂക്ഷിക്കണമെന്ന ഹദീഥിലെ കൽപ്പന അല്ലാഹുവിനും അടിമകൾക്കുമിടയിലെ കരാറുകളുടെ കാര്യത്തിൽ ബാധകമാണെന്നതു പോലെ, സൃഷ്ടികൾ പരസ്പരമുള്ള കരാറുകളുടെ കാര്യത്തിലും ബാധകമാണ്.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ