സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരോട് പറയും: "നിങ്ങൾക്ക് ഞാൻ എന്തെങ്കിലും അധികമായി നൽകണമെന്ന്…

സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരോട് പറയും: "നിങ്ങൾക്ക് ഞാൻ എന്തെങ്കിലും അധികമായി നൽകണമെന്ന് നിങ്ങൾ ഉദ്ദേശിക്കുന്നുവോ?!

സ്വുഹൈബ് ബ്നു സിനാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരോട് പറയും: "നിങ്ങൾക്ക് ഞാൻ എന്തെങ്കിലും അധികമായി നൽകണമെന്ന് നിങ്ങൾ ഉദ്ദേശിക്കുന്നുവോ?!" അവർ പറയും: "നീ ഞങ്ങളുടെ മുഖം ശുഭ്രമാക്കിയില്ലേ?! ഞങ്ങളെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തുകയും ചെയ്തില്ലേ?!" അപ്പോൾ അല്ലാഹു അവൻ്റെ മറ നീക്കുന്നതാണ്. തങ്ങളുടെ റബ്ബിനെ ദർശിക്കുക എന്നതിനേക്കാൾ പ്രിയങ്കരമായ മറ്റൊന്നും അവർക്ക് നൽകപ്പെട്ടിട്ടില്ല."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരോട് പറയും: നിങ്ങൾക്ക് എന്തെങ്കിലും ഞാൻ കൂടുതൽ നൽകേണ്ടതുണ്ടോ?! അപ്പോൾ സ്വർഗക്കാരെല്ലാം ഒന്നടങ്കം പറയും: (അല്ലാഹുവേ!) നീ ഞങ്ങളുടെ മുഖം പ്രശോഭിതമാക്കുകയും, ഞങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, നരകത്തിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കുകയും ചെയ്തില്ലേ?! അപ്പോൾ അല്ലാഹു (അവനും അടിമകൾക്കും ഇടയിലുള്ള) മറ നീക്കുകയും, ഉയർത്തുകയും ചെയ്യും. തങ്ങളുടെ റബ്ബായ അല്ലാഹുവിനെ കാണുക എന്നതിനേക്കാൾ പ്രിയങ്കരമായ മറ്റൊന്നും അവർക്ക് അതിന് മുൻപ് നൽകപ്പെട്ടിട്ടില്ല.

فوائد الحديث

സ്വർഗക്കാർക്ക് വേണ്ടി മാത്രമാണ് മറ നീക്കപ്പെടുകയും, അവർ മാത്രമാണ് അല്ലാഹുവിനെ കാണുകയും ചെയ്യുക. എന്നാൽ നിഷേധികൾക്ക് ഈ കാഴ്ച്ച തടയപ്പെടുന്നതാണ്.

സ്വർഗത്തിലെ ഏറ്റവും മഹത്തരമായ അനുഗ്രഹം മുഅ്മിനുകൾക്ക് തങ്ങളുടെ റബ്ബിനെ കാണാൻ സാധിക്കുക എന്നതാണ്.

സ്വർഗക്കാർ വ്യത്യസ്ത പദവികളിലും സ്ഥാനങ്ങളിലും ആയിരിക്കുമെങ്കിലും അവർക്കെല്ലാം അല്ലാഹുവിനെ കാണാൻ സാധിക്കുന്നതാണ്.

അല്ലാഹു മുഅ്മിനീങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിച്ചതിലൂടെ അവരോട് ചെയ്ത ഔദാര്യവും അനുഗ്രഹവും.

സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടും, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അനുസരിച്ചു കൊണ്ടും സ്വർഗത്തിലേക്ക് പ്രവേശിക്കാനായി ധൃതി കൂട്ടേണ്ടതിൻ്റെ പ്രാധാന്യം.

التصنيفات

സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ