إعدادات العرض
നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ അവൻ മൂന്ന് തവണ മൂക്ക് ചീറ്റിക്കൊള്ളട്ടെ. കാരണം പിശാച്…
നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ അവൻ മൂന്ന് തവണ മൂക്ക് ചീറ്റിക്കൊള്ളട്ടെ. കാരണം പിശാച് അവൻ്റെ നാസാരന്ധ്രങ്ങളിൽ രാത്രി കഴിച്ചു കൂട്ടിയിരിക്കുന്നു
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ അവൻ മൂന്ന് തവണ മൂക്ക് ചീറ്റിക്കൊള്ളട്ടെ. കാരണം പിശാച് അവൻ്റെ നാസാരന്ധ്രങ്ങളിൽ രാത്രി കഴിച്ചു കൂട്ടിയിരിക്കുന്നു."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt Hausa Kurdî Português සිංහල Nederlands অসমীয়া Kiswahili ગુજરાતી አማርኛ پښتو ไทย Română Deutschالشرح
ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ മൂന്ന് തവണ മൂക്കിൽ വെള്ളം കയറ്റി ചീറ്റാൻ നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. വെള്ളം മൂക്കിലേക്ക് പ്രവേശിപ്പിച്ചതിന് ശേഷം ചീറ്റിക്കളയുക എന്നതാണ് ഹദീഥിൽ വന്ന 'ഇസ്തിന്ഥാർ' എന്ന പദത്തിൻ്റെ ഉദ്ദേശ്യം. പിശാച് മനുഷ്യൻ്റെ മൂക്കിനുള്ളിൽ രാത്രി കഴിച്ചു കൂട്ടുന്നു എന്നതാണ് അതിൻ്റെ കാരണമായി നബി -ﷺ- അറിയിച്ചത്.فوائد الحديث
ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ മൂക്ക് ചീറ്റുക എന്നത് ദീനിൽ പഠിപ്പിക്കപ്പെട്ട കാര്യമാണ്. മൂക്കിൽ പിശാച് കഴിച്ചു കൂട്ടിയതിൻ്റെ അടയാളം നീക്കം ചെയ്യുന്നതിന് വേണ്ടിയാണത്. ഒരാൾ വുദൂഅ് ചെയ്യുന്ന സന്ദർഭത്തിലാണെങ്കിൽ (മൂക്കു ചീറ്റണമെന്ന) ഈ കൽപ്പന കൂടുതൽ ശക്തമാണ്.
(വുദൂഇൻ്റെ സന്ദർഭത്തിലും മറ്റും) മൂക്കിൽ വെള്ളം കയറ്റുന്നതിൻ്റെ പ്രയോജനം മുഴുവനായി ലഭിക്കാൻ വെള്ളം ചീറ്റിക്കളയുക എന്നത് കൂടെ ആവശ്യമാണ്. കാരണം മൂക്കിൽ വെള്ളം കയറ്റുമ്പോൾ മൂക്കിൻ്റെ ഉൾഭാഗം വൃത്തിയാകുന്നുണ്ടെങ്കിലും അത് ചീറ്റിക്കളയുമ്പോഴാണ് ആ വൃത്തികേടുകൾ പുറത്തേക്ക് പോകുന്നത്.
രാത്രിയിൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാലാണ് ഈ കൽപ്പന ബാധകമാവുക. ഹദീഥിലെ 'യബീതു' എന്ന പദം ഇക്കാര്യം അറിയിക്കുന്നുണ്ട്. മാത്രമല്ല, ഉറക്കം ഏറ്റവും ആഴത്തിലുള്ളതും നീണ്ടുനിൽക്കുന്നതും ഈ സന്ദർഭത്തിലാണ്.
മനുഷ്യൻ അറിയാത്ത രൂപത്തിൽ പിശാച് അവനോട് ചേർന്നിരിക്കാം എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
التصنيفات
വുദൂഇൻ്റെ രൂപം