പ്രയാസങ്ങളുടെ വേളകളിൽ ചൊല്ലേണ്ട ദിക്റുകൾ

പ്രയാസങ്ങളുടെ വേളകളിൽ ചൊല്ലേണ്ട ദിക്റുകൾ

1- നബി -ﷺ- ദുരിതങ്ങൾ ബാധിച്ചാൽ ഇപ്രകാരം പറയുമായിരുന്നു: «لَا إِلَهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ» (സാരം) "അതിമഹാനും അത്യധികം ക്ഷമിക്കുന്നവനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അതിമഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവും, ശ്രേഷ്ഠമായ സിംഹാസനത്തിൻ്റെ രക്ഷിതാവുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല