നീ നിന്നു കൊണ്ട് നിസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിനും സാധിക്കില്ലെങ്കിൽ…

നീ നിന്നു കൊണ്ട് നിസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിനും സാധിക്കില്ലെങ്കിൽ നിൻ്റെ പാർശ്വങ്ങളിലായിക്കൊണ്ട്

ഇംറാൻ ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: എനിക്ക് മൂലക്കുരു ബാധിച്ചിരുന്നു. അതിനാൽ എൻ്റെ നിസ്കാരത്തെ കുറിച്ച് ഞാൻ നബി -ﷺ- യോട് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ നിന്നു കൊണ്ട് നിസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിനും സാധിക്കില്ലെങ്കിൽ നിൻ്റെ പാർശ്വങ്ങളിലായിക്കൊണ്ട്."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

നിസ്കാരം നിന്നു കൊണ്ട് നിർവ്വഹിക്കലാണ് അടിസ്ഥാന നിയമം എന്ന് നബി -ﷺ- വിവരിക്കുന്നു. എന്നാൽ അതിന് സാധിക്കാത്ത അവസരങ്ങളിൽ ഇരുന്ന് കൊണ്ട് നിസ്കരിക്കാൻ അനുവാദമുണ്ട്. ഇരുന്ന് കൊണ്ട് നിസ്കരിക്കാനും സാധിക്കില്ലെങ്കിൽ അവന് തൻ്റെ പാർശ്വങ്ങളിൽ കിടന്നു കൊണ്ട് നിസ്കരിക്കാം.

فوائد الحديث

ഒരാൾക്ക് ബുദ്ധിശക്തി ബാക്കിയുള്ളിടത്തോളം നിസ്കാരം അവൻ്റെ മേൽ ബാധ്യതയാണ്. അവൻ്റെ കഴിവും ശേഷിയും അനുസരിച്ച് അതിൻ്റെ അവസ്ഥകളിലും രൂപങ്ങളിലും മാറ്റം സംഭവിച്ചേക്കാം എന്നു മാത്രം.

ഇസ്‌ലാമിക അദ്ധ്യാപനങ്ങളിലെ എളുപ്പവും ലാളിത്യവും; ഓരോ മനുഷ്യനും അവന് സാധിക്കുന്നത് മാത്രമേ പ്രവർത്തിക്കാൻ ബാധ്യതയുള്ളൂ.

التصنيفات

പ്രയാസങ്ങൾ ബാധിച്ചവരുടെ നിസ്കാരം, പ്രയാസങ്ങൾ ബാധിച്ചവരുടെ നിസ്കാരം