നബി -ﷺ- യുടെ യുദ്ധങ്ങളിലൊന്നിൽ ഒരു സ്ത്രീയെ വധിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയുണ്ടായി. അപ്പോൾ നബി -ﷺ-…

നബി -ﷺ- യുടെ യുദ്ധങ്ങളിലൊന്നിൽ ഒരു സ്ത്രീയെ വധിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയുണ്ടായി. അപ്പോൾ നബി -ﷺ- സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് വിലക്കുകയുണ്ടായി

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യുടെ യുദ്ധങ്ങളിലൊന്നിൽ ഒരു സ്ത്രീയെ വധിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയുണ്ടായി. അപ്പോൾ നബി -ﷺ- സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് വിലക്കുകയുണ്ടായി.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യുടെ കാലഘട്ടത്തിൽ നടന്ന യുദ്ധങ്ങളിലൊന്നിൽ ഒരു സ്ത്രീയെ വധിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയുണ്ടായി. അപ്പോൾ നബി -ﷺ- സ്ത്രീകളെയും പ്രായപൂർത്തി എത്തിയിട്ടില്ലാത്ത കുട്ടികളെയും വധിക്കുന്നത് വിലക്കുകയുണ്ടായി.

فوائد الحديث

യുദ്ധത്തിൽ പങ്കെടുക്കാത്ത സ്ത്രീകളെയും കുട്ടികളെയും, അവരുടെ അതേ സ്ഥിതിയിലുള്ള പടുവൃദ്ധരെയും (മഠങ്ങളിലും മറ്റും കഴിഞ്ഞുകൂടുന്ന) സന്യാസികളെയും യുദ്ധങ്ങളിൽ വധിക്കാൻ പാടില്ല. എന്നാൽ അവർ യുദ്ധതന്ത്രം നൽകുന്നവരോ മുസ്‌ലിംകൾക്കെതിരെയുള്ള യുദ്ധത്തിൽ സഹായമേകുന്നവരോ ആണെങ്കിൽ അവരെ വധിക്കാവുന്നതാണ്.

സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ വധിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. കാരണം അവർ യുദ്ധത്തിൽ പങ്കെടുക്കുന്നവരല്ല. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൻ്റെയും ജിഹാദിൻ്റെയും ലക്ഷ്യം ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്യുന്നവരുടെ ശക്തി തകർക്കുക എന്നതും, അതിലൂടെ എല്ലാവർക്കും ഇസ്‌ലാമാകുന്ന സത്യമതത്തിൻ്റെ സന്ദേശം എത്തിക്കാൻ സാധിക്കുക എന്നതുമാണ്.

യുദ്ധങ്ങളിലും പോരാട്ടങ്ങളിലും വരെ നബി -ﷺ- കാത്തുസൂക്ഷിക്കാറുണ്ടായിരുന്ന കാരുണ്യത്തിൻ്റെ മാർഗം.

التصنيفات

ജിഹാദിൽ പാലിക്കേണ്ട മര്യാദകൾ