നബി -ﷺ- അവിടുത്തെ ചെറുനാവ് കാണുന്ന രൂപത്തിൽ ആർത്തു ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. അവിടുന്ന്…

നബി -ﷺ- അവിടുത്തെ ചെറുനാവ് കാണുന്ന രൂപത്തിൽ ആർത്തു ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. അവിടുന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "നബി -ﷺ- അവിടുത്തെ ചെറുനാവ് കാണുന്ന രൂപത്തിൽ ആർത്തു ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. അവിടുന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- ചിരിക്കുന്നതിൽ അതിരു കവിയാറില്ലായിരുന്നു എന്നും, അവിടുത്തെ ചെറുനാവ് (തൊണ്ടയുടെ മുകൾഭാഗത്തായി കാണപ്പെടുന്ന മാംസക്കഷ്ണം) പുറത്തു കാണുന്ന വിധത്തിൽ അവിടുന്ന് ചിരിക്കാറില്ലായിരുന്നുവെന്നും ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. മറിച്ച്, നബി -ﷺ- പുഞ്ചിരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്.

فوائد الحديث

നബി -ﷺ- ക്ക് ഒരു കാര്യം ഇഷ്ടപ്പെടുകയോ അതിൽ അവിടുത്തേക്ക് അത്ഭുതം ഉണ്ടാവുകയോ ചെയ്താൽ അവിടുന്ന് പുഞ്ചിരിക്കുമായിരുന്നു.

ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: പൂർണ്ണമായി ചിരിയിലേക്ക് അമർന്നു പോകുന്ന വിധത്തിലുള്ള പൊട്ടിച്ചിരി നബി -ﷺ- യിൽ നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ വാക്കിൻ്റെ ഉദ്ദേശ്യം.

ധാരാളമായി ചിരിക്കുകയും, പൊട്ടിച്ചിരിച്ചു കൊണ്ട് ശബ്ദം ഉയർത്തുകയും ചെയ്യുന്നത് സച്ചരിതരുടെ സ്വഭാവഗുണങ്ങളിൽ പെട്ടതല്ല. കാരണം അധികമായി ചിരിക്കുന്നത് ഹൃദയത്തെ മരിപ്പിക്കും.

ധാരാളമായി ചിരിക്കുന്നയാൾക്ക് കൂട്ടുകാർക്കിടയിലുള്ള ആദരവും ഗാംഭീര്യവും കുറഞ്ഞു കൊണ്ടിരിക്കും.

التصنيفات

നബി -ﷺ- യുടെ ചിരി