നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിച്ചാൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! ആൺപിശാചുക്കളിൽ…

നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിച്ചാൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിച്ചാൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ഉദ്ദേശിച്ചു കൊണ്ട് ഒരു സ്ഥലത്തേക്ക് പ്രവേശിക്കുകയാണെങ്കിൽ ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും തന്നെ രക്ഷിക്കാനായി അല്ലാഹുവിനോട് രക്ഷ തേടുകയും, അവനിൽ അഭയം തേടുകയും ചെയ്യുമായിരുന്നു. ഹദീഥിൽ വന്ന ഖുബ്ഥ്, ഖബാഇഥ് എന്നീ പദങ്ങളുടെ ഉദ്ദേശ്യം എല്ലാ മ്ലേഛവൃത്തികളും മാലിന്യങ്ങളുമാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

فوائد الحديث

വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഹദീഥിൽ വന്ന പ്രാർത്ഥന ചൊല്ലൽ സുന്നത്താണ്.

എല്ലാ സാഹചര്യങ്ങളിലും, എല്ലാ ഉപദ്രവങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും രക്ഷ നൽകാൻ അല്ലാഹുവിൻ്റെ സഹായം വേണ്ടവരാണ് സർവ്വ സൃഷ്ടികളും.

التصنيفات

മലമൂത്ര വിസർജ്ജന മര്യാദകൾ