“പല്ലു തേക്കുന്നത് വായക്ക് ശുദ്ധി നൽകുന്നതും, അല്ലാഹുവിന് തൃപ്തികരവുമാണ്.”

“പല്ലു തേക്കുന്നത് വായക്ക് ശുദ്ധി നൽകുന്നതും, അല്ലാഹുവിന് തൃപ്തികരവുമാണ്.”

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: “പല്ലു തേക്കുന്നത് വായക്ക് ശുദ്ധി നൽകുന്നതും, അല്ലാഹുവിന് തൃപ്തികരവുമാണ്.”

[സ്വഹീഹ്] [നസാഈ ഉദ്ധരിച്ചത്]

الشرح

അറാക്ക് കൊണ്ടോ മറ്റോ പല്ലു വൃത്തിയാക്കുന്നത് വായ വൃത്തികേടുകളിൽ നിന്നും ദുർഗന്ധത്തിൽ നിന്നും ശുദ്ധീകരിക്കാൻ സഹായിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. അതോടൊപ്പം ഈ പ്രവർത്തി അല്ലാഹുവിൻ്റെ തൃപ്തി നേടാനുള്ള കാരണങ്ങളിൽ പെട്ടതുമാണ്. കാരണം അതിൽ അല്ലാഹുവിനുള്ള അനുസരണവും അവൻ്റെ കൽപ്പനക്ക് ഉത്തരം നൽകലുമുണ്ട്. അല്ലാഹുവിന് ഇഷ്ടമായ സ്വഭാവങ്ങളിൽ പെട്ട വൃത്തിയുടെയും ശുചിത്വത്തിൻ്റെയും ഭാഗം കൂടിയാണത്.

فوائد الحديث

പല്ലു തേക്കുന്നതിൻ്റെ ശ്രേഷ്ഠത. നബി -ﷺ- പല്ലു തേക്കുന്നത് അധികരിപ്പിക്കാൻ തൻ്റെ ഉമ്മത്തിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

പല്ലു തേക്കാൻ ഏറ്റവും ശ്രേഷ്ഠം അറാക് മരത്തിൻ്റെ കൊള്ളി ഉപയോഗിക്കുന്നതാണ്. ബ്രഷും പേസ്റ്റും ഉപയോഗിക്കുന്നതും അതിൻ്റെ പകരമായി പരിഗണിക്കപ്പെടുന്നതാണ്.

التصنيفات

ഫിത്റതിൻ്റെ ചര്യകൾ