മുകളിലുള്ള കയ്യാണ് താഴെയുള്ള കയ്യിനേക്കാൾ ഉത്തമം

മുകളിലുള്ള കയ്യാണ് താഴെയുള്ള കയ്യിനേക്കാൾ ഉത്തമം

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മിമ്പറിന് മുകളിൽ നിന്ന് ദാനധർമത്തെയും വിശുദ്ധിയേയും ജനങ്ങളോട് ചോദിക്കുന്നതിനെയുമെല്ലാം പരാമർശിച്ചു കൊണ്ട് പറഞ്ഞു: "മുകളിലുള്ള കയ്യാണ് താഴെയുള്ള കയ്യിനേക്കാൾ ഉത്തമം." മുകളിലുള്ള കയ്യെന്നാൽ ദാനം നൽകുന്ന കയ്യും, താഴെയുള്ള കയ്യെന്നാൽ ചോദിക്കുന്ന കയ്യുമാണ്".

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- മിമ്പറിൽ നിന്ന് ഖുതുബ പറയുന്ന വേളയിൽ, ദാനധർമ്മത്തിൻ്റെ ശ്രേഷ്ഠതയെ കുറിച്ചും, ജനങ്ങളോട് ചോദിക്കാതെ വിശുദ്ധി പാലിച്ചു കൊണ്ട് ജീവിക്കുന്നതിനെ കുറിച്ചും പരാമർശിക്കവെ പറഞ്ഞു: ദാനം നൽകുകയും ചെലവഴിക്കുകയും ചെയ്യുന്ന, മുകളിലുള്ള കയ്യാണ് ജനങ്ങളോട് ചോദിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്ന താഴെയുള്ള കയ്യിനേക്കാൾ അല്ലാഹുവിന് പ്രിയങ്കരവും ഉത്തമവുമായിട്ടുള്ളത്.

فوائد الحديث

നന്മയുടെ വഴികളിൽ ദാനം ചെയ്യുന്നതിൻ്റെയും ചെലവഴിക്കുന്നതിൻ്റെയും ശ്രേഷ്ഠത വിവരിക്കുകയും ജനങ്ങളോട് ചോദിക്കുന്നതിനുള്ള ആക്ഷേപവും ഈ ഹദീഥ് ഉൾക്കൊണ്ടിരിക്കുന്നു.

ജനങ്ങളോട് ചോദിക്കുന്നതിൽ നിന്ന് അകലം പാലിച്ചു കൊണ്ട് ജീവിത വിശുദ്ധി പാലിക്കാനും, ജനങ്ങളുടെ ആശ്രയത്തിൽ നിന്ന് ധന്യതയുള്ളവരാകാനും, ഔന്നത്യമുള്ള ജീവിതം നയിക്കാനും നിലവാരമില്ലാത്ത പഥിത ജീവിതം ഉപേക്ഷിക്കാനും ഈ ഹദീഥ് പ്രോത്സാഹനം നൽകുന്നു. എല്ലാ കാര്യങ്ങളിലും ഏറ്റവും ഉന്നതമായ വിശേഷണങ്ങൾ കൈവരിക്കുന്നത് അല്ലാഹുവിന് ഇഷ്ടമുള്ള സ്വഭാവമാണ്.

മനുഷ്യകരങ്ങൾ നാല് തരത്തിലുണ്ട്; അതിൽ ഏറ്റവും ശ്രേഷ്ഠമായത് ദാനം നൽകുന്ന കയ്യാണ്; മറ്റുള്ളവരുടേത് കൈപറ്റാതെ വിശുദ്ധി പാലിച്ച കയ്യാണ് അടുത്തത്; ചോദിക്കാതെ ലഭിച്ചത് മാത്രം കൈപറ്റുന്ന കയ്യാണ് അതിനടുത്തത്; മറ്റുള്ളവരോട് ചോദിക്കുന്ന കയ്യാണ് ഏറ്റവും താഴ്ന്നത്.

التصنيفات

ഐഛികമായ ദാനധർമ്മം, ചിലവിന് നൽകൽ