ആദമിന്റെ മകന് രണ്ട് താഴ്വര നിറയെ സമ്പത്തുണ്ടായിരുന്നെങ്കിൽ അവൻ മൂന്നാമതൊരു താഴ്‌വര കൂടി…

ആദമിന്റെ മകന് രണ്ട് താഴ്വര നിറയെ സമ്പത്തുണ്ടായിരുന്നെങ്കിൽ അവൻ മൂന്നാമതൊരു താഴ്‌വര കൂടി ആഗ്രഹിക്കുമായിരുന്നു

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആദമിന്റെ മകന് രണ്ട് താഴ്വര നിറയെ സമ്പത്തുണ്ടായിരുന്നെങ്കിൽ അവൻ മൂന്നാമതൊരു താഴ്‌വര കൂടി ആഗ്രഹിക്കുമായിരുന്നു. മണ്ണല്ലാതെ മറ്റൊന്നും ആദമിന്റെ മകന്റെ വയറ് നിറക്കുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതുമാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ആദമിന്റെ മകന് (മനുഷ്യന്) നിറയെ സ്വർണ്ണമുള്ള ഒരു താഴ്‌വര ലഭിച്ചാൽ പോലും, അവന്റെ പ്രകൃതമായ അത്യാഗ്രഹം കാരണത്താൽ മറ്റ് രണ്ട് താഴ്‌വരകൾ കൂടി വേണമെന്ന് അവൻ ആഗ്രഹിക്കും. മരിക്കുന്നതു വരെ.., ഖബ്റിലെ മണ്ണ് അവന്റെ വയറ് നിറയ്ക്കുന്നതുവരെ... അവൻ ദുൻയാവിനോട് അത്യാഗ്രഹമുള്ളവനായി തുടരുന്നതാണ്.

فوائد الحديث

സമ്പത്തും മറ്റു ഐഹിക വിഭവങ്ങളും ശേഖരിക്കുന്നതിൽ മനുഷ്യനുള്ള അത്യാഗ്രഹം.

നവവി പറഞ്ഞു: "ദുൻയാവിനോടുള്ള അത്യാഗ്രഹത്തെയും അതിൽ പൊങ്ങച്ചം കാണിക്കുന്നതിനെയും അതിനോടുള്ള അതിയായ താൽപര്യത്തെയും ഈ ഹദീഥ് ആക്ഷേപിക്കുന്നു".

മോശപ്പെട്ട സ്വഭാവങ്ങളിൽ നിന്ന് പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്.

ഇമാം നവവി പറഞ്ഞു: "ദുനിയാവിനോടുള്ള അത്യാഗ്രഹത്തിൽ ആദം സന്തതികളിൽ ഭൂരിഭാഗത്തിന്റെയും അവസ്ഥയാണ് ഈ ഹദീഥ് വിവരിക്കുന്നത്. 'പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്' എന്ന വാക്ക് ഇത് സ്ഥിരീകരിക്കുന്നു."

التصنيفات

ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ, ഇഹലോകത്തെ സ്നേഹിക്കുന്നതിൽ നിന്നുള്ള ആക്ഷേപം