إعدادات العرض
ബാങ്കിനും ഇഖാമതിനും ഇടയിലുള്ള പ്രാർത്ഥന തള്ളപ്പെടുകയില്ല
ബാങ്കിനും ഇഖാമതിനും ഇടയിലുള്ള പ്രാർത്ഥന തള്ളപ്പെടുകയില്ല
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ബാങ്കിനും ഇഖാമതിനും ഇടയിലുള്ള പ്രാർത്ഥന തള്ളപ്പെടുകയില്ല."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Hausa Kurdî Português සිංහල Nederlands অসমীয়া Tiếng Việt Kiswahili ગુજરાતી پښتو አማርኛ Oromoo ไทย Română Deutsch नेपाली Кыргызчаالشرح
ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള പ്രാർത്ഥനയുടെ ശ്രേഷ്ഠതയാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. പ്രസ്തുത പ്രാർത്ഥന തള്ളപ്പെടുകയില്ല എന്നും, അതിന് ഉത്തരം ലഭിക്കാൻ ഏറെ സാധ്യതയുണ്ട് എന്നും, അതിനാൽ ആ സമയം നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുവിൻ എന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.فوائد الحديث
ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള ഈ സമയത്ത് പ്രാർത്ഥിക്കുന്നതിനുള്ള ശ്രേഷ്ഠത.
ഒരാൾ പ്രാർത്ഥനയുടെ മര്യാദകൾ പാലിക്കുകയും, പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സ്ഥലവും സമയവും തിരഞ്ഞെടുക്കുകയും, അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിന്ന് അകന്നു നിൽക്കുകയും, അവ്യക്തവും സംശയകരവുമായ കാര്യങ്ങളിൽ നിന്ന് അകലം പാലിക്കുകയും, അല്ലാഹുവിനെ കുറിച്ചുള്ള അവൻ്റെ വിചാരം നന്നാക്കുകയും ചെയ്താൽ അവൻ്റെ പ്രാർത്ഥനക്ക് -അല്ലാഹുവിൻ്റെ അനുമതിയുണ്ടെങ്കിൽ- ഉത്തരം നൽകപ്പെടാൻ ഏറെ സാധ്യതയുണ്ട്.
പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്നതിനെ കുറിച്ച് മുനാവീ -رَحِمَهُ اللَّهُ- പറയുന്നു: "പ്രാർത്ഥനയുടെ നിബന്ധനകളും സ്തംഭങ്ങളും മര്യാദകളും പാലിക്കപ്പെട്ട പ്രാർത്ഥനയാണ് സ്വീകരിക്കപ്പെടുക. അതിൽ ഏതെങ്കിലുമൊന്ന് നഷ്ടമായിട്ടുണ്ടെങ്കിൽ ആ പ്രാർത്ഥന സ്വീകരിക്കപ്പെട്ടില്ല എന്നതിൽ അവൻ സ്വന്തത്തെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല."
പ്രാർത്ഥനക്കുള്ള ഉത്തരം നൽകപ്പെടുന്നത് മൂന്നാലൊരു തരത്തിലാണ്. ഒന്നുകിൽ അവൻ തേടിയ കാര്യം അവന് ഉടനടി നൽകപ്പെടും. അല്ലെങ്കിൽ ആ പ്രാർത്ഥിക്കപ്പെട്ട കാര്യത്തിന് തുല്യമായ തോതിലുള്ള ഒരു ഉപദ്രവം അവനിൽ നിന്ന് തടുക്കപ്പെടും. അതുമല്ലെങ്കിൽ ആ പ്രാർത്ഥനക്കുള്ള പ്രതിഫലം പരലോകത്ത് അവനായി മാറ്റിവെക്കപ്പെടും. അല്ലാഹുവിൻ്റെ യുക്തിക്കും കാരുണ്യത്തിനും അനുസരിച്ചായിരിക്കും ഇവ ഉണ്ടാവുക.