ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരോടാണ് ഞാൻ ഏറ്റവും പുണ്യം ചെയ്യേണ്ടത്?" നബിﷺ പറഞ്ഞു: "നിൻ്റെ ഉമ്മയോട്.…

ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരോടാണ് ഞാൻ ഏറ്റവും പുണ്യം ചെയ്യേണ്ടത്?" നബിﷺ പറഞ്ഞു: "നിൻ്റെ ഉമ്മയോട്. വീണ്ടും നിൻ്റെ ഉമ്മയോട്. വീണ്ടും നിൻ്റെ ഉമ്മയോട്. ശേഷം നിൻ്റെ പിതാവിനോടും, ശേഷം ഏറ്റവും അടുത്ത (കുടുംബ) ബന്ധമുള്ളവരോടും അതിനടത്തുള്ളവരോടും

മുആവിയഃ ബ്നു ഹൈദഃ (رضي الله عنه) നിവേദനം: ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരോടാണ് ഞാൻ ഏറ്റവും പുണ്യം ചെയ്യേണ്ടത്?" നബിﷺ പറഞ്ഞു: "നിൻ്റെ ഉമ്മയോട്. വീണ്ടും നിൻ്റെ ഉമ്മയോട്. വീണ്ടും നിൻ്റെ ഉമ്മയോട്. ശേഷം നിൻ്റെ പിതാവിനോടും, ശേഷം ഏറ്റവും അടുത്ത (കുടുംബ) ബന്ധമുള്ളവരോടും അതിനടത്തുള്ളവരോടും."

[ഹസൻ] [رواه أبو داود والترمذي وأحمد]

الشرح

ഒരാൾ ഏറ്റവുമധികം പുണ്യം ചെയ്യേണ്ടതും നന്മയിൽ വർത്തിക്കേണ്ടതും നന്നായി പെരുമാറേണ്ടതും മനോഹരമായ ബന്ധം നിലനിർത്തേണ്ടതും സഹകരിക്കേണ്ടതും ബന്ധം ചേർക്കേണ്ടതുമെല്ലാം ആരോടാണെന്ന് നബി ﷺ ഈ ഹദീഥിൽ വിവരിക്കുന്നു; തൻ്റെ ഉമ്മയോടായിരിക്കണം അത്. ഉമ്മയുടെ കാര്യം മൂന്ന് തവണ ആവർത്തിച്ചു പറഞ്ഞു കൊണ്ട് നബി ﷺ അവരുടെ അവകാശം ഊന്നിയൂന്നി പറയുകയും ചെയ്തു. ജനങ്ങളിൽ മറ്റെല്ലാവരേക്കാളും അവർക്കുള്ള ശ്രേഷ്ഠത വിവരിക്കുന്നതിനാണത്. മാതാവിന് ശേഷം ഏറ്റവുമധികം നന്മകൾക്ക് അർഹതയുള്ളത് പിതാവിനാണെന്നും, ശേഷം ഏറ്റവും അടുത്ത കുടുംബബന്ധമുള്ളവരോടും അതിന് ശേഷം ഏറ്റവും ബന്ധമുള്ളവരോട് എന്ന നിലക്കാണെന്നും നബി ﷺ വിവരിക്കുന്നു. ഒരാളുടെ ബന്ധം കൂടുതൽ ശക്തമാകുന്നതിന് അനുസരിച്ച് അവർ കൂടുതൽ നന്മക്ക് അർഹതയുള്ളവരായിരിക്കും.

فوائد الحديث

മാതാവിനാണ് ഏറ്റവും മുൻഗണന ഉള്ളത്. ശേഷം പിതാവിനും, അതിന് ശേഷം ഏറ്റവുമടുത്ത കുടുംബബന്ധമുള്ളവർക്കുമാണ്. അവരുടെ ബന്ധത്തിൻ്റെ ശക്തിയനുസരിച്ച് ഈ അളവ് വ്യത്യാസപ്പെടും.

മാതാപിതാക്കൾക്കുള്ള സ്ഥാനവും, അതിൽ തന്നെ മാതാവിനുള്ള പ്രത്യേക സ്ഥാനവും.

മൂന്ന് തവണയാണ് നബി ﷺ മാതാവിനോട് നന്മയിൽ വർത്തിക്കണമെന്ന് ആവർത്തിച്ചത്. മക്കളുടെ കാര്യത്തിൽ മാതാവിനുള്ള മഹത്തരമായ ഔദാര്യങ്ങളും നന്മകളും പരിഗണിച്ചു കൊണ്ടാണത്. ഗർഭാവസ്ഥയിൽ അവർ അനുഭവിക്കുന്ന പ്രയാസവും കഠിനതയും ബുദ്ധിമുട്ടുകളും അതിനു മാത്രമുണ്ട്. ശേഷം പ്രസവത്തിൻ്റെയും അതു കഴിഞ്ഞാൽ മുലയൂട്ടലിൻ്റെയും പ്രയാസങ്ങൾ. ഇതെല്ലാം മാതാവിന് മാത്രമുള്ളതാണ്. പിന്നീട് മക്കളെ വളത്തുന്നതിൽ മാതാവിനോടൊപ്പം പിതാവും ഒരു പോലെ പങ്കുചേരുന്നു.

التصنيفات

മാതാപിതാക്കൾക്ക് നന്മ ചെയ്യുന്നതിൻ്റെ ശ്രേഷ്ഠതകൾ