അല്ലാഹു വിലക്കിയ ഈ മ്ലേഛമായ പ്രവർത്തിയെ നിങ്ങൾ അകലേക്ക് വെടിയുക. ആർക്കെങ്കിലും അതിൻ്റെ ബാധയേറ്റുവെങ്കിൽ അവൻ…

അല്ലാഹു വിലക്കിയ ഈ മ്ലേഛമായ പ്രവർത്തിയെ നിങ്ങൾ അകലേക്ക് വെടിയുക. ആർക്കെങ്കിലും അതിൻ്റെ ബാധയേറ്റുവെങ്കിൽ അവൻ അല്ലാഹുവിൻ്റെ മറ കൊണ്ട് മറച്ചു പിടിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യട്ടെ. ആരെങ്കിലും അവൻ്റെ രഹസ്യം നമുക്ക് കാണിച്ചുവെന്നാൽ അവൻ്റെ മേൽ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ വിധി നാം നടപ്പിലാക്കും

അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) നിവേദനം: നബി (ﷺ) അസ്‌ലം ഗോത്രക്കാരനായിരുന്ന ഒരാളുടെ ശിക്ഷ (റജ്മ് - വ്യഭിചാരിയെ കല്ലെറിയൽ) നടപ്പിലാക്കിയതിനു ശേഷം ഇപ്രകാരം പറഞ്ഞു: "അല്ലാഹു വിലക്കിയ ഈ മ്ലേഛമായ പ്രവർത്തിയെ നിങ്ങൾ അകലേക്ക് വെടിയുക. ആർക്കെങ്കിലും അതിൻ്റെ ബാധയേറ്റുവെങ്കിൽ അവൻ അല്ലാഹുവിൻ്റെ മറ കൊണ്ട് മറച്ചു പിടിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യട്ടെ. ആരെങ്കിലും അവൻ്റെ രഹസ്യം നമുക്ക് കാണിച്ചുവെന്നാൽ അവൻ്റെ മേൽ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ വിധി നാം നടപ്പിലാക്കും."

[സ്വഹീഹ്]

الشرح

ഇബ്നു ഉമർ (رضي الله عنهما) പറഞ്ഞു: നബി (ﷺ) മാഇസു ബ്നു മാലിക് അൽഅസ്ലമി (رضي الله عنه) എന്ന സ്വഹാബിയെ വ്യഭിചാരത്തിനുള്ള ശിക്ഷാനടപടിയായി എറിഞ്ഞു വധിച്ചതിന് ശേഷം ജനങ്ങളോട് സംസാരിച്ചു; അവിടുന്ന് പറഞ്ഞു: അല്ലാഹു നിഷിദ്ധമാക്കിയതും, അതീവ മ്ലേഛവും അശ്ലീലം നിറഞ്ഞതുമായ ഈ തിന്മ നിങ്ങൾ അകറ്റിനിർത്തുക. ആരെങ്കിലും അതിൽ അകപ്പെട്ടു പോയാൽ അവൻ്റെ മേൽ രണ്ട് കാര്യങ്ങൾ ബാധ്യതയാണ്. ഒന്ന്: അല്ലാഹു അവനെ മറച്ചു പിടിച്ചുവെങ്കിൽ അല്ലാഹുവിൻ്റെ മറ സ്വീകരിച്ചു കൊണ്ട് ആ തിന്മ അവൻ രഹസ്യമാക്കി വെക്കുക. രണ്ട്: അല്ലാഹുവിലേക്ക് ഉടനടി തൗബ ചെയ്തു ഖേദിച്ചു മടങ്ങുകയും, ആ തിന്മയിൽ തുടരാതിരിക്കുകയും ചെയ്യുക. എന്നാൽ ഒരാളുടെ തിന്മ നമുക്ക് പ്രകടമായാൽ അതിനുള്ള ശിക്ഷ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ വന്നതു പ്രകാരം നാം നടപ്പിലാക്കുന്നതാണ്.

فوائد الحديث

വ്യക്തി ജീവിതത്തിൽ സംഭവിച്ചു പോകുന്ന തിന്മകൾ മറച്ചു വെക്കാനും, തനിക്കും റബ്ബിനും ഇടയിൽ മാത്രമറിയുന്ന അത്തരം തിന്മകളിൽ നിന്ന് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി തൗബ ചെയ്യാനുമുള്ള പ്രോത്സാഹനം.

ശിക്ഷാനടപടികളുടെ കാര്യം ഇസ്‌ലാമിക ഭരണാധികാരിയുടെ മുന്നിൽ എത്തിക്കഴിഞ്ഞാൽ പിന്നീട് അത് നടപ്പിലാക്കുകയല്ലാതെ വഴിയില്ല.

തിന്മകൾ ഉപേക്ഷിക്കുകയും അതിൽ നിന്ന് പശ്ചാത്തപിക്കുകയും ഖേദിച്ചു മടങ്ങുകയും ചെയ്യുക എന്നത് നിർബന്ധമാണ്.

التصنيفات

പശ്ചാത്താപം