ഏതൊരാൾ എന്നോട് സലാം പറഞ്ഞാലും ഞാൻ അദ്ദേഹത്തിന് സലാം മടക്കാൻ വേണ്ടി അല്ലാഹു എനിക്ക് എന്റെ ആത്മാവ്…

ഏതൊരാൾ എന്നോട് സലാം പറഞ്ഞാലും ഞാൻ അദ്ദേഹത്തിന് സലാം മടക്കാൻ വേണ്ടി അല്ലാഹു എനിക്ക് എന്റെ ആത്മാവ് തിരിച്ചുനൽകുക തന്നെ ചെയ്യുന്നതാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏതൊരാൾ എന്നോട് സലാം പറഞ്ഞാലും ഞാൻ അദ്ദേഹത്തിന് സലാം മടക്കാൻ വേണ്ടി അല്ലാഹു എനിക്ക് എന്റെ ആത്മാവ് തിരിച്ചുനൽകുക തന്നെ ചെയ്യുന്നതാണ്."

[അതിന്റെ പരമ്പര ഹസനാകുന്നു] [رواه أبو داود وأحمد]

الشرح

നബി -ﷺ- യോട് അടുത്ത് നിന്നോ വിദൂരത്ത് നിന്നോ സലാം പറയുന്നവർക്ക് സലാം മടക്കുന്നതിന് വേണ്ടി അല്ലാഹു അവിടുത്തെ ആത്മാവ് അവിടുത്തേക്ക് മടക്കി നൽകുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. പ്രത്യേകം ശ്രദ്ധിക്കുക: ഖബ്ർ ജീവിതവും അവിടെയുള്ള ബർസഖിയായ ലോകവും നമുക്ക് അദൃശ്യമായ ഗയ്ബിയായ കാര്യമാണ്. അതിൻ്റെ യാഥാർത്ഥ്യത്തെ കുറിച്ച് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.

فوائد الحديث

നബി -ﷺ- ക്ക് മേൽ സ്വലാത്തും സലാമും അധികരിപ്പിക്കാനുള്ള പ്രോത്സാഹനവും പ്രേരണയും.

നബി -ﷺ- ക്ക് അവിടുത്തെ ഖബ്റിൽ നൽകപ്പെടുന്ന ജീവിതം മനുഷ്യർക്ക് ബർസഖീ ലോകത്ത് നൽകപ്പെടുന്നതിൽ വെച്ച് ഏറ്റവും പൂർണ്ണമായ രൂപത്തിലുള്ളതായിരിക്കും. അതിൻ്റെ യാഥാർത്ഥ്യവും രൂപവും അല്ലാഹുവിനല്ലാതെ അറിയുകയില്ല.

നാം ഇന്ന് ജീവിച്ചിരിക്കുന്നത് പോലെ നബി -ﷺ- യും ജീവിച്ചിരിക്കുന്നുണ്ട് എന്ന് ചിലർ വാദിക്കാറുണ്ട്; ഈ ഹദീഥിൽ അവർക്ക് യാതൊരു തെളിവുമില്ല. നബി -ﷺ- യോട് സഹായം തേടാനും പ്രാർത്ഥിക്കാനും ശിർക്കിൻ്റെ ആളുകൾക്കും ഈ ഹദീഥിൽ യാതൊരു തെളിവുമില്ല. കാരണം നബി -ﷺ- ക്ക് ഖബ്റിൽ നൽകപ്പെടുന്നത് ബർസഖിയായ ലോകത്തുള്ള ജീവിതമാണ്.

التصنيفات

നബി -ﷺ- യുടെ സവിശേഷതകൾ