ആരെങ്കിലും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴു തവണ ഇപ്രകാരം പറയുകയും…

ആരെങ്കിലും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴു തവണ ഇപ്രകാരം പറയുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (സാരം): "അതിമഹോന്നതനും, മഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമായ അല്ലാഹുവിനോട് നിനക്ക് സൗഖ്യം നൽകാൻ ഞാൻ തേടുന്നു

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴു തവണ ഇപ്രകാരം പറയുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (സാരം): "അതിമഹോന്നതനും, മഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമായ അല്ലാഹുവിനോട് നിനക്ക് സൗഖ്യം നൽകാൻ ഞാൻ തേടുന്നു."

[സ്വഹീഹ്]

الشرح

മരണസമയം ആസന്നമായിട്ടില്ലാത്ത മുസ്‌ലിമായ ഒരു രോഗിയെ അവൻ്റെ മുസ്‌ലിം സഹോദരങ്ങളിൽ ആരെങ്കിലും സന്ദർശിക്കുകയും, ശേഷം ഹദീഥിൽ പരാമർശിക്കപ്പെട്ട പ്രാർത്ഥന അവന് വേണ്ടി നടത്തുകയും ഏഴു തവണ ആവർത്തിക്കുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. പ്രാർത്ഥനയുടെ ആശയം ഇപ്രകാരമാണ്: "തൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും മഹത്വമുടയവനായ, മഹത്തരമായ സിംഹാസനത്തിൻ്റെ ഉടമയായ അല്ലാഹുവിനോട് നിന്നെ സൗഖ്യപ്പെടുത്താൻ ഞാൻ തേടുന്നു."

فوائد الحديث

രോഗിയുടെ അരികിൽ ഈ പ്രാർത്ഥന ഏഴു തവണ ആവർത്തിച്ചു ചൊല്ലുന്നത് സുന്നത്താണ്.

ഈ പ്രാർത്ഥന ഒരു രോഗിയുടെ അരികിൽ വെച്ച് പറയപ്പെട്ടാൽ അവൻ്റെ അസുഖം -അല്ലാഹുവിൻ്റെ അനുമതിയോടെ- മാറുന്നതാണ്. പ്രാർത്ഥന സത്യസന്ധമായ മനസ്സോടെയും നന്മ നിറഞ്ഞ ഹൃദയത്തോടെയുമാണ് പറയേണ്ടത് എന്ന കാര്യം ഓർക്കുക.

രോഗിയുടെ അരികിൽ വെച്ച് പുറത്തേക്ക് കേൾക്കുന്ന വിധത്തിലോ ശബ്ദം താഴ്ത്തിയോ ഈ പ്രാർത്ഥന നടത്താവുന്നതാണ്. രോഗിക്ക് കേൾക്കുന്ന വിധത്തിൽ പ്രാർത്ഥിക്കുന്നതാണ് കൂടുതൽ നല്ലതും ശ്രേഷ്ഠകരവും. കാരണം അവന് സന്തോഷം പകരുക എന്ന നന്മ കൂടി അതിൽ നിന്ന് ലഭിക്കുന്നതാണ്.

التصنيفات

മതപരമായ മന്ത്രം