സമയം ചുരുങ്ങുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല

സമയം ചുരുങ്ങുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സമയം ചുരുങ്ങുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ ഒരു വർഷം ഒരു മാസം പോലെയും, ഒരു മാസം ഒരു ആഴ്ച്ച പോലെയും, ഒരു ആഴ്ച്ച ഒരു ദിവസം, ഒരു ദിവസം ഒരു നാഴിക പോലെയും, ഒരു നാഴിക ഈന്തപ്പനയോല കത്തിത്തീരുന്നയത്ര സമയം പോലെയുമാകും."

[സ്വഹീഹ്] [അഹ്മദ് ഉദ്ധരിച്ചത്]

الشرح

അന്ത്യനാളിൻ്റെ അടയാളങ്ങളിൽ പെട്ടതാണ് സമയം അടുക്കുകയും ചുരുങ്ങുകയും ചെയ്യൽ എന്ന് നബി -ﷺ- അറിയിക്കുന്നു. അങ്ങനെ വർഷങ്ങൾ മാസങ്ങളെ പോലെ കടന്നു പോകും. മാസങ്ങൾ ആഴ്ച്ചകളെ പോലെയും കടന്നു പോകും. ആഴ്ച്ചകൾ ദിവസങ്ങളെ പോലെയും, ദിവസങ്ങൾ ഒരു നാഴിക പോലെയുമായിത്തീരും. ഒരു നാഴികയാകട്ടെ, ഈന്തപ്പനയോല കത്തിത്തീരാനെടുക്കുന്ന സമയം പോലെയും അനുഭവപ്പെടും.

فوائد الحديث

സമയത്തിലുള്ള അനുഗ്രഹം എടുത്തു നീക്കപ്പെടുക എന്നത് -അല്ലെങ്കിൽ സമയം വേഗതയിൽ ചലിക്കുക എന്നത്- അന്ത്യനാളിൻ്റെ അടയാളങ്ങളിൽ പെട്ടതാണ്.

التصنيفات

ബർസഖീ ജീവിതം