അവിടുന്ന് (വാക്കിലോ പ്രവർത്തിയിലോ) അശ്ലീലക്കാരനോ അശ്ലീലം ഏച്ചുകെട്ടുന്നവനോ ആയിരുന്നില്ല. അങ്ങാടികളിൽ…

അവിടുന്ന് (വാക്കിലോ പ്രവർത്തിയിലോ) അശ്ലീലക്കാരനോ അശ്ലീലം ഏച്ചുകെട്ടുന്നവനോ ആയിരുന്നില്ല. അങ്ങാടികളിൽ അട്ടഹസിക്കുന്നവനോ തിന്മക്ക് തിന്മ കൊണ്ട് പ്രതിഫലം നൽകുന്നവനോ ആയിരുന്നില്ല. മറിച്ച്, അവിടുന്ന് മാപ്പ് നൽകുകയും പൊറുത്തു കൊടുക്കുകയും ചെയ്തിരുന്നവരായിരുന്നു

അബൂ അബ്ദില്ല അൽജദലി (رحمه الله) നിവേദനം: നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ഞാൻ ആഇശ (رضي الله عنها) യോട് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: "അവിടുന്ന് (വാക്കിലോ പ്രവർത്തിയിലോ) അശ്ലീലക്കാരനോ അശ്ലീലം ഏച്ചുകെട്ടുന്നവനോ ആയിരുന്നില്ല. അങ്ങാടികളിൽ അട്ടഹസിക്കുന്നവനോ തിന്മക്ക് തിന്മ കൊണ്ട് പ്രതിഫലം നൽകുന്നവനോ ആയിരുന്നില്ല. മറിച്ച്, അവിടുന്ന് മാപ്പ് നൽകുകയും പൊറുത്തു കൊടുക്കുകയും ചെയ്തിരുന്നവരായിരുന്നു."

[സ്വഹീഹ്] [رواه الترمذي وأحمد]

الشرح

മുഅ്മിനീങ്ങളുടെ മാതാവ് ആഇശ (رضي الله عنها) യോട് നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു: വാക്കുകളിലും പ്രവർത്തികളിലും മ്ലേഛത പ്രകൃതമായുള്ളവരോ, മ്ലേഛതയും വൃത്തികേടും കരുതിക്കൂട്ടി ചെയ്യുന്നവരോ ആയിരുന്നില്ല അവിടുന്ന്. അങ്ങാടികളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ആളുമായിരുന്നില്ല നബി -ﷺ-. തിന്മകൾക്ക് പകരമായി പോലും അവിടുന്ന് തിന്മ ചെയ്തിരുന്നില്ല; മറിച്ച് നന്മ കൊണ്ടായിരുന്നു അവിടുന്ന് അതിനെ നേരിട്ടിരുന്നത്. അതോടൊപ്പം, മനസ്സ് കൊണ്ട് മാപ്പ് നൽകുകയും പ്രവർത്തനം കൊണ്ട് എല്ലാ തരത്തിലും പൊറുത്തു നൽകുകയും ചെയ്യുന്നവരായിരുന്നു അവിടുന്ന്.

فوائد الحديث

നബി -ﷺ- ജീവിതത്തിൽ പുലർത്തിയിരുന്ന ഉന്നതമായ സ്വഭാവഗുണങ്ങളും, മോശമായ സ്വഭാവങ്ങളിൽ നിന്ന് അവിടുന്ന് പുലർത്തിയിരുന്ന അകലവും.

സൽകർമ്മങ്ങളും നല്ല പ്രവർത്തനങ്ങളും ചെയ്യാനും, മോശമായ സ്വഭാവഗുണങ്ങളിൽ നിന്ന് അകലം പാലിക്കാനുമുള്ള പ്രേരണ.

വൃത്തികെട്ടതോ മ്ലേഛമോ അശ്ലീലമോ ആയ വാക്കുകൾ സംസാരിക്കുന്നത് ആക്ഷേപകരമാണ്.

ജനങ്ങളോട് ശബ്ദമുയർത്തിയും അട്ടഹസിച്ചും സംസാരിക്കുന്നത് ആക്ഷേപകരമായ സ്വഭാവമാണ്.

തിന്മ ചെയ്തവരോട് നന്മ കൊണ്ട് പ്രതിക്രിയ ചെയ്യാനും, അവർക്ക് പൊറുത്തു നൽകുകയും മാപ്പ് കൊടുക്കുകയും ചെയ്യാനുമുള്ള പ്രോത്സാഹനം.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ, നബി -ﷺ- യുടെ വിട്ടുവീഴ്ച്ച