നിങ്ങൾ എൻ്റെ (അനുചരന്മാരായ) സ്വഹാബികളെ ചീത്ത പറയരുത്. നിങ്ങളിലൊരാൾ ഉഹ്ദ് മലയോളം സ്വർണ്ണം ചെലവഴിച്ചാലും അവരുടെ…

നിങ്ങൾ എൻ്റെ (അനുചരന്മാരായ) സ്വഹാബികളെ ചീത്ത പറയരുത്. നിങ്ങളിലൊരാൾ ഉഹ്ദ് മലയോളം സ്വർണ്ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദിന്റെ എത്രയോ അതിൻ്റെ പകുതിയോ എത്തുന്നതല്ല

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ എൻ്റെ (അനുചരന്മാരായ) സ്വഹാബികളെ ചീത്ത പറയരുത്. നിങ്ങളിലൊരാൾ ഉഹ്ദ് മലയോളം സ്വർണ്ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദിന്റെ എത്രയോ അതിൻ്റെ പകുതിയോ എത്തുന്നതല്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

സ്വഹാബികളെ ആക്ഷേപിക്കുന്നത് നബി -ﷺ- ശക്തമായി വിരോധിക്കുന്നു. പ്രത്യേകിച്ചും സ്വഹാബികളിലെ ആദ്യകാലക്കാരായ മുഹാജിറുകളെയും അൻസ്വാറുകളെയും. ജനങ്ങളിൽ ഒരാൾ ഉഹ്ദ് മലയോളം സ്വർണ്ണം ദാനം നൽകിയാൽ പോലും അവരുടെ പ്രവർത്തനത്തിൻ്റെ പ്രതിഫലം സ്വഹാബികളിലൊരാൾ തൻ്റെ കൈനിറയെ കൊള്ളുന്ന ധാന്യമോ അതിൻ്റെ പകുതിയോ ദാനം ചെയ്തതിൻ്റെ പ്രതിഫലത്തിനോളം പോലും എത്തുന്നതല്ല എന്ന് നബി -ﷺ- അറിയിക്കുന്നു. സ്വഹാബികൾ തങ്ങളുടെ പ്രവർത്തനങ്ങൾ അല്ലാഹുവിനെ മാത്രം ലക്ഷ്യം വെച്ചു കൊണ്ട് നിഷ്കളങ്കമായി പ്രവർത്തിച്ചവരായിരുന്നു എന്നതും, അവരുടെ ഉദ്ദേശ്യങ്ങളിൽ പരിപൂർണ്ണ സത്യസന്ധതയുള്ളവരായിരുന്നു എന്നതും, മക്കാ വിജയത്തിന് മുൻപ് മുസ്‌ലിംകൾ ദുർബലരായിരുന്ന ഘട്ടത്തിലായിരുന്നു അവരുടെ ദാനങ്ങളും യുദ്ധങ്ങളുമെല്ലാം നിർവ്വഹിച്ചത് എന്നതും അവരുടെ പ്രതിഫലത്തിലെ ഈ വർദ്ധനവിന് കാരണമാണ്.

فوائد الحديث

സ്വഹാബികളെ ആക്ഷേപിക്കുക എന്നത് നിഷിദ്ധമായ ഹറാമും, വൻപാപങ്ങളിൽ പെട്ട തിന്മയുമാണ്.

التصنيفات

സ്വഹാബികളെ കുറിച്ചുള്ള വിശ്വാസം