സ്വർഗത്തിലെ യുവാക്കളുടെ നേതാക്കളാണ് ഹസനും ഹുസൈനും -رَضِيَ اللَّهُ عَنْهُمَا-

സ്വർഗത്തിലെ യുവാക്കളുടെ നേതാക്കളാണ് ഹസനും ഹുസൈനും -رَضِيَ اللَّهُ عَنْهُمَا-

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്വർഗത്തിലെ യുവാക്കളുടെ നേതാക്കളാണ് ഹസനും ഹുസൈനും -رَضِيَ اللَّهُ عَنْهُمَا-."

[സ്വഹീഹ്] [رواه الترمذي وأحمد]

الشرح

നബി -ﷺ- യുടെ പേരമക്കളും, അലിയ്യു ബ്നു അബീ ത്വാലിബിൻ്റെ -رَضِيَ اللَّهُ عَنْهُ- യും നബി -ﷺ- യുടെ മകളായ ഫാത്വിമയുടെയും മക്കളുമായ ഹസനും ഹുസൈനും -رَضِيَ اللَّهُ عَنْهُمَا- സ്വർഗത്തിലെ യുവാക്കളുടെ നേതാക്കളായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. മരണപ്പെടുമ്പോൾ യുവാവായിരുന്നവരുടെ നേതാക്കളായിരിക്കും എന്നാണ് ഹദീഥിൻ്റെ ഉദ്ദേശ്യം. നബിമാരും ഖുലഫാഉ റാഷിദീങ്ങളും ഒഴികെയുള്ളവർക്കായിരിക്കും അവർ നേതാവായിരിക്കുക.

فوائد الحديث

ഹസൻ, ഹുസൈൻ -رَضِيَ اللَّهُ عَنْهُمَا- എന്നിവരുടെ സ്ഥാനവും ശ്രേഷ്ഠതയും വ്യക്തമായി ബോധ്യപ്പെടുത്തുന്ന ഹദീഥാണിത്.

ഹദീഥിൻ്റെ വിശദീകരണത്തിൽ ചില പണ്ഡിതന്മാർ പറഞ്ഞു: നബി -ﷺ- ഈ ഹദീഥ് പറയുന്ന കാലഘട്ടത്തിലുള്ള യുവാക്കളുടെ കൂട്ടത്തിൽ സ്വർഗത്തിൽ പ്രവേശിക്കുന്നവരുടെ നേതാക്കളാണ് ഇവർ എന്നാണ് ഹദീഥിൻ്റെ ഉദ്ദേശ്യം. അതല്ലെങ്കിൽ മറ്റുള്ളവർക്കെല്ലാം മേൽ ശ്രേഷ്ഠതയുണ്ട് എന്ന് പ്രത്യേകം സ്ഥിരപ്പെട്ട നബിമാരെയും ഖുലഫാക്കളെയും ഒഴിച്ചു നിർത്തിയാലുള്ള കാര്യമാണ് ഹദീഥിലുള്ളത്. അതല്ലെങ്കിൽ യുവത്വത്തിൻ്റെ ഏറ്റവും ശ്രേഷ്ഠമായ സ്വഭാവങ്ങളായ ജീവിതവിശുദ്ധിയും ഉദാരതയും ധൈര്യവുമെല്ലാം അവരുടെ പക്കലുണ്ടായിരുന്നു. ഹസനും ഹുസൈനും -رَضِيَ اللَّهُ عَنْهُمَا- മദ്ധ്യവയസ്കരായ ഘട്ടത്തിലാണ് മരണപ്പെട്ടത് എന്നതിനാൽ പ്രായം എന്ന അർത്ഥത്തിലല്ല യുവത്വം ഇവിടെ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്."

التصنيفات

നബികുടുംബത്തിൻ്റെ ശ്രേഷ്ഠത