നിങ്ങളിലാരെങ്കിലും ഒരു സദസ്സിലേക്ക് എത്തിയാൽ അവൻ സലാം പറയട്ടെ. അവൻ എഴുന്നേൽക്കാൻ ഉദ്ദേശിച്ചാലും സലാം…

നിങ്ങളിലാരെങ്കിലും ഒരു സദസ്സിലേക്ക് എത്തിയാൽ അവൻ സലാം പറയട്ടെ. അവൻ എഴുന്നേൽക്കാൻ ഉദ്ദേശിച്ചാലും സലാം പറയട്ടെ. ആദ്യത്തെ സലാം പിന്നീടുള്ളതിനേക്കാൾ കൂടുതൽ അർഹമല്ല

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഒരു സദസ്സിലേക്ക് എത്തിയാൽ അവൻ സലാം പറയട്ടെ. അവൻ എഴുന്നേൽക്കാൻ ഉദ്ദേശിച്ചാലും സലാം പറയട്ടെ. ആദ്യത്തെ സലാം പിന്നീടുള്ളതിനേക്കാൾ കൂടുതൽ അർഹമല്ല."

[ഹസൻ]

الشرح

ജനങ്ങൾ കൂടിയിരിക്കുന്ന ഒരു സദസ്സിലേക്ക് ആരെങ്കിലും വന്നെത്തിയാൽ അവൻ അവർക്ക് സലാം പറയട്ടെ എന്ന് നബി (ﷺ) അറിയിക്കുന്നു. ആ സദസ്സിൽ നിന്ന് അവൻ എഴുന്നേൽക്കുകയാണെങ്കിൽ അവരോട് വിടപറയുമ്പോഴും അവൻ സലാം പറയണം. സദസ്സിലേക്ക് പ്രവേശിക്കുമ്പോൾ പറഞ്ഞ ആദ്യത്തെ സലാം, പിരിഞ്ഞു പോകുമ്പോഴുള്ള രണ്ടാമത്തെ സലാമിനേക്കാൾ കൂടുതൽ അർഹമല്ല.

فوائد الحديث

സലാം പറയുന്നത് വ്യാപിപ്പിക്കാനുള്ള പ്രോത്സാഹനം.

ഒരു സദസ്സിലേക്ക് വന്നെത്തുമ്പോഴും അവിടെ നിന്ന് പിരിഞ്ഞു പോകുമ്പോഴും സലാം പറയാനുള്ള പ്രോത്സാഹനം.

സിൻദി (رحمه الله) പറഞ്ഞു: "ആദ്യത്തേത് രണ്ടാമത്തെ സലാമിനേക്കാൾ യോഗ്യമല്ല എന്നതിൻ്റെ ഉദ്ദേശ്യം: രണ്ട് സലാമും സുന്നത്താണെന്നും, അവ രണ്ടും പ്രവർത്തിക്കേണ്ടതാണെന്നും, ആദ്യത്തേത് മാത്രം ചെയ്തു കൊണ്ട് രണ്ടാമത്തേത് ഉപേക്ഷിക്കുകയല്ല വേണ്ടത് എന്നുമുള്ള അർത്ഥത്തിലാണ്."

التصنيفات

സലാം പറയുന്നതിൻ്റെയും വീട്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിക്കുന്നതിൻ്റെയും മര്യാദകൾ