നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കുന്ന വേളയിൽ തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുകയും, നിസ്കാരത്തിന് വേണ്ടി വുദൂഅ്…

നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കുന്ന വേളയിൽ തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുകയും, നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുന്നത് പോലെ അംഗശുദ്ധി വരുത്തുകയും, ശേഷം കുളിക്കുകയും ചെയ്യുമായിരുന്നു

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കുന്ന വേളയിൽ തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുകയും, നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുന്നത് പോലെ അംഗശുദ്ധി വരുത്തുകയും, ശേഷം കുളിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് തൻ്റെ കൈകൾ കൊണ്ട് തലമുടികൾ ചിക്കുകയും, തൻ്റെ തൊലിയിൽ മുഴുവൻ നനവെത്തി എന്ന് ബോധ്യമായാൽ മൂന്ന് തവണ വെള്ളം മുകളിലൂടെ ഒഴിക്കുകയും, ശേഷം തൻ്റെ ശരീരം മുഴുവൻ കഴുകുകയും ചെയ്യുമായിരുന്നു." ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: " ഞാനും അല്ലാഹുവിൻ്റെ ദൂതരും -ﷺ- ഒരേ പാത്രത്തിൽ നിന്ന് കുളിക്കാറുണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരും അതിൽ നിന്ന് വെള്ളം കോരിയെടുക്കുമായിരുന്നു."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുമായിരുന്നു. ശേഷം നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുന്നത് പോലെ വുദൂഅ് എടുക്കും. അതിന് ശേഷം ശരീരത്തിൽ വെള്ളം ഒഴിക്കുകയും, പിന്നീട് തൻ്റെ കൈകൾ കൊണ്ട് തലമുടിയിലൂടെ വിരലുകൾ ഓടിക്കുകയും ചെയ്യുമായിരുന്നു. മുടിയുടെ ഉള്ളിലേക്ക് വെള്ളം എത്തുകയും, തൊലി മുഴുവനായി നനവെത്തുകയും ചെയ്തു എന്ന് ബോധ്യമായാൽ നബി -ﷺ- തൻ്റെ തലയുടെ മുകളിലൂടെ മൂന്ന് തവണ വെള്ളമൊഴിക്കുകയും, ശേഷം ശരീരത്തിലെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം കഴുകുകയും ചെയ്യുമായിരുന്നു. ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: "ഞാനും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യും ഒരേ പാത്രത്തിൽ നിന്ന് കുളിക്കുകയും, അതിൽ നിന്ന് ഒരുമിച്ച് വെള്ളം കോരിയെടുക്കുകയും ചെയ്യുമായിരുന്നു."

فوائد الحديث

ജനാബത്തിൽ നിന്നുള്ള കുളി രണ്ട് രൂപത്തിലുണ്ട്. ഒന്ന് കേവല നിർബന്ധ കർമ്മങ്ങൾ മാത്രം അടങ്ങുന്നതാണെങ്കിൽ രണ്ടാമത്തേത് പൂർണ്ണമായ രൂപത്തിലുള്ളതാണ്.

കേവലമായ കുളി എന്നാൽ: അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ശരീരം മുഴുവൻ വെള്ളമൊഴിക്കുകയും, വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റുകയും ചെയ്യലാണ്.

പൂർണ്ണമായ കുളി എന്നാൽ: നബി -ﷺ- കുളിച്ചതായി ഈ ഹദീഥിൽ വിവരിക്കപ്പെട്ടത് പോലെ കുളിക്കലാണ്.

ഇന്ദ്രിയം സ്ഖലനമുണ്ടായവരും, ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവരും - സ്ഖലനം സംഭവിച്ചിട്ടില്ലെങ്കിലും - ജനാബത്ത് (വലിയ അശുദ്ധി) ഉള്ളവരാണ്.

ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരം ഔറതുകളിലേക്ക് നോക്കാം. ഒരേ പാത്രത്തിൽ നിന്ന് അവർക്ക് കുളിക്കുകയുമാകാം.

التصنيفات

കുളി