നിങ്ങൾക്ക് മുൻപുള്ളവരുടെ ചര്യയെ നിങ്ങൾ പിൻപറ്റുക തന്നെ ചെയ്യും; ചാണിന് ചാണായും മുഴത്തിന് മുഴമായും

നിങ്ങൾക്ക് മുൻപുള്ളവരുടെ ചര്യയെ നിങ്ങൾ പിൻപറ്റുക തന്നെ ചെയ്യും; ചാണിന് ചാണായും മുഴത്തിന് മുഴമായും

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മുൻപുള്ളവരുടെ ചര്യയെ നിങ്ങൾ പിൻപറ്റുക തന്നെ ചെയ്യും; ചാണിന് ചാണായും മുഴത്തിന് മുഴമായും. അവർ ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെന്നാണെങ്കിൽ നിങ്ങൾ അതിലും അവരെ പിന്തുടരുന്നതാണ്." ഞങ്ങൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! യഹൂദരേയും നസ്വാറാക്കളേയുമാണോ?" നബി -ﷺ- പറഞ്ഞു: "(അവരല്ലാതെ) മറ്റാരെയാണ്?"

[സ്വഹീഹ്] [അതിന്റെ രണ്ട് റിപ്പോർട്ടുകളിലും ബുഖാരിയും മുസ്ലിമും ഏകോപിച്ചിരിക്കുന്നു]

الشرح

തൻ്റെ വഫാത്തിന് ശേഷം മുസ്‌ലിം സമൂഹത്തിലെ ചിലർ എത്തിപ്പെടാനിരിക്കുന്ന അവസ്ഥയാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. യഹൂദരുടെയും നസ്വാറാക്കളുടെയും മാർഗം -അവരുടെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും ജീവിതശൈലികളും ആചാരങ്ങളും- അതിസൂക്ഷ്മമായ വിധത്തിൽ പിൻപറ്റുന്ന അവസ്ഥയിലേക്ക് അവർ എത്തിപ്പെടുമെന്നാണ് നബി -ﷺ- അറിയിക്കുന്നത്. ചാണിന് ചാണായും മുഴത്തിന് മുഴമായും അവരിൽ ഈ അനുകരണ സ്വഭാവം ഉടലെടുക്കും. അവർ ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെന്നാണെങ്കിൽ പോലും ഇക്കൂട്ടരും അവരെ പിന്തുടരുന്ന സ്ഥിതി വരെ കാര്യങ്ങളെത്തും.

فوائد الحديث

നബി -ﷺ- യുടെ നുബുവ്വത്തിൻ്റെ

തെളിവുകളിലൊന്നാണ് ഈ ഹദീഥ്. അവിടുന്ന് പ്രവചിച്ചതു പ്രകാരം ഈ ഉമ്മത്തിൽ സംഭവിച്ചിരിക്കുന്നു.

മുസ്‌ലിംകൾ കുഫ്ഫാറുകളോട് സാദൃശ്യപ്പെടരുത് എന്ന വിലക്ക്. അവരുടെ വിശ്വാസകാര്യങ്ങളിലും ആരാധനകളിലും ആഘോഷങ്ങളിലും അവർക്ക് മാത്രം പ്രത്യേകമായ വേഷവിധാനങ്ങളിലും ഒരു പോലെ ഈ നിയമം ബാധകമാണ്.

ആശയപരമായ കാര്യങ്ങൾ അനുഭവവേദ്യമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി കൊടുക്കുക എന്നത് ഇസ്‌ലാമിക അദ്ധ്യാപന രീതികളിൽ പെട്ടതാണ്.

ഉടുമ്പിൻ്റെ മാളം അങ്ങേയറ്റം ഇരുട്ടു നിറഞ്ഞതും, മോശം മണമുള്ളതുമാണ്. ഉരഗവർഗത്തിൽ പെട്ട ഈ ജീവി പൊതുവെ മരുഭൂമികളിലാണ് കാണപ്പെടാറുള്ളത്.

ഉടുമ്പിൻ്റെ മാളം ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത്; അതിൻ്റെ കടുത്ത ഇടുക്കവും അസഹ്യമായ മണവും പരിഗണിച്ചു കൊണ്ടാണ്. ഇതെല്ലാം ഉണ്ടായിട്ടും ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെങ്കിൽ അതിലും മുൻകാല സമുദായങ്ങളെ പിൻപറ്റാൻ അവർ തയ്യാറാകുകയും, അവരുടെ കാൽപ്പാടുകൾ പിന്തുടരാനും അവരുടെ മാർഗം സ്വീകരിക്കാനും ഇക്കൂട്ടർ മടിച്ചു നിൽക്കില്ലെന്നും അർത്ഥം.

التصنيفات

വിലക്കപ്പെട്ട സദൃശ്യപ്പെടൽ