إعدادات العرض
തിന്മകൾ അല്ലാഹു മായ്ച്ചു കളയാനും, പദവികൾ ഉയർത്തി നൽകാനും കാരണമാകുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു…
തിന്മകൾ അല്ലാഹു മായ്ച്ചു കളയാനും, പദവികൾ ഉയർത്തി നൽകാനും കാരണമാകുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തിന്മകൾ അല്ലാഹു മായ്ച്ചു കളയാനും, പദവികൾ ഉയർത്തി നൽകാനും കാരണമാകുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!" സ്വഹാബികൾ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "പ്രയാസകരമായ സന്ദർഭങ്ങളിലും വുദൂഅ് പൂർണമായെടുക്കുക. മസ്ജിദിലേക്ക് ചുവടുകൾ അധികരിപ്പിക്കുക. ഒരു നിസ്കാരത്തിന് ശേഷം അടുത്ത നിസ്കാരം കാത്തിരിക്കുക; അതാണ് യഥാർത്ഥ രിബാത്വ് (അതിർത്തി സംരക്ഷണം)."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt Hausa Kurdî Kiswahili Português සිංහල دری অসমীয়া ไทย አማርኛ Svenska Кыргызча Yorùbá ગુજરાતી नेपाली Oromoo Română Nederlands Soomaali پښتو తెలుగు Kinyarwanda Malagasy ಕನ್ನಡ Српски Moore ქართული Čeština Magyar Українськаالشرح
തിന്മകൾ പൊറുത്തു നൽകപ്പെടാനും, അവ മലക്കുകൾ രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഏടുകളിൽ നിന്ന് മായ്ച്ചു കളയപ്പെടാനും, സ്വർഗത്തിൽ ഉന്നത സ്ഥാനം ലഭിക്കാനും കാരണമാകുന്ന ഒരു പ്രവർത്തി അറിയിച്ചു തരട്ടെയോ എന്ന് നബി -ﷺ- സ്വഹാബികളോട് ചോദിച്ചു. അപ്പോൾ സ്വഹാബികൾ 'അതെ! ഞങ്ങൾക്ക് അതിന് ആഗ്രഹമുണ്ട്' എന്ന് മറുപടി നൽകി. നബി -ﷺ- പറഞ്ഞു: ഒന്നാമത്തെ കാര്യം: പ്രയാസകരമായ ഘട്ടങ്ങളിലും വുദൂഅ് പൂർണമായെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്യുക എന്നതാണ്. ഉദാഹരണത്തിന് ശൈത്യകാലഘട്ടത്തിലും, വെള്ളം കുറവുള്ള സന്ദർഭങ്ങളിലും, ശരീരത്തിൽ വേദനയുള്ളപ്പോഴും, ചൂടുള്ള വെള്ളം കൊണ്ട് വുദൂഅ് ചെയ്യേണ്ടി വന്നാലും. രണ്ടാമത്തെ കാര്യം: മസ്ജിദിലേക്ക് കൂടുതൽ കാൽവെപ്പുകൾ ഉണ്ടാവുക എന്നത്. വീട് ദൂരെയുള്ളവർക്കും, മസ്ജിദിലേക്ക് ധാരാളമായി നടന്നു പോകുന്നവർക്കും ഈ പറഞ്ഞ ശ്രേഷ്ഠത നേടിയെടുക്കാൻ കഴിയും. മൂന്നാമത്തെ കാര്യം; നിസ്കാരത്തിൻ്റെ സമയം കാത്തിരിക്കുക എന്നതും, ഹൃദയം അതുമായി ബന്ധിപ്പിച്ചു കൊണ്ടും അതിന് തയ്യാറെടുത്തു കൊണ്ടും നിലകൊള്ളുക എന്നതാണ്. ജമാഅത്ത് നിസ്കാരം കാത്തുനിന്നു കൊണ്ട് മസ്ജിദിൽ ഇരിക്കുക എന്നതും, ഒരു നിസ്കാരം കഴിഞ്ഞാൽ അടുത്തതിന് വേണ്ടി കാത്തിരിക്കുക എന്നതും അതിൽ ഉൾപ്പെടും. ഈ പറയപ്പെട്ട കാര്യങ്ങളാണ് യഥാർത്ഥ അതിർത്തി സംരക്ഷണം എന്ന് നബി -ﷺ- ശേഷം ഓർമ്മപ്പെടുത്തി. കാരണം മനസ്സിലേക്ക് പിശാചിൻ്റെ പ്രവേശനത്തെ തടയുന്ന വഴികളാണ് ഇതെല്ലാം. തന്നിഷ്ടങ്ങളെ അതിജയിക്കാനും, ദുർ മന്ത്രണങ്ങളായ വസ്‌വാസുകളെ നശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. അല്ലാഹുവിൻ്റെ സൈന്യം പിശാചിൻ്റെ പടയാളികളെ പരാജയപ്പെടുത്തുന്നത് ഇപ്രകാരമാണ്. അതിനാൽ അതു തന്നെയാണ് ഏറ്റവും വലിയ യുദ്ധം. ശത്രുവിൻ്റെ കടന്നുവരവിനെ തടഞ്ഞു നിർത്തുന്ന അതിർത്തി സംരക്ഷണത്തിൻ്റെ സ്ഥാനം ഈ പ്രവർത്തനങ്ങൾക്ക് നൽകപ്പെട്ടത് അത് കൊണ്ടാണ്.فوائد الحديث
നിസ്കാരം മസ്ജിദുകളിൽ വെച്ച് തന്നെ നിർവ്വഹിക്കേണ്ടതിൻ്റെ പ്രാധാന്യം. നിസ്കാരങ്ങളുടെ കാര്യം ഗൗരവത്തിൽ ശ്രദ്ധിക്കുക. മറ്റുള്ള കാര്യങ്ങളിൽ മുഴുകി നിസ്കാരത്തിന്റെ കാര്യത്തിൽ അലംഭാവം പുലർത്തുന്നത് ഉപേക്ഷിക്കുക.
ചോദ്യ രൂപത്തിൽ നബി -ﷺ- സ്വഹാബികളുടെ മുൻപിൽ വിഷയം അവതരിപ്പിച്ചതും അതിലൂടെ സ്വഹാബികളുടെ മനസ്സിൽ ചോദ്യത്തിൽ പറഞ്ഞ പ്രതിഫലത്തിനോട് ആഗ്രഹം ജനിപ്പിച്ചതും നബി -ﷺ- യുടെ മനോഹരമായ ശൈലിയുടെ തെളിവാണ്. അദ്ധ്യാപനത്തിൻ്റെ വ്യത്യസ്ത രൂപങ്ങളിലൊന്നാണ് ഇത്.
ചോദ്യോത്തര രൂപത്തിൽ വിഷയങ്ങൾ പഠിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിൻ്റെ ഉപകാരം; അതിലൂടെ പഠിപ്പിക്കപ്പെടുന്ന കാര്യം കൂടുതൽ മനസ്സിൽ പതിയുമെന്നതാണ്. ആദ്യം കാര്യം അവ്യക്തമാക്കപ്പെടുകയും പിന്നീട് അതിന് വിശദീകരണം നൽകപ്പെടുകയും ചെയ്യുന്നത് ആശയം മനസ്സിൽ ഉറപ്പിക്കും.
നവവി (റഹിമഹുല്ലാഹ്) പറയുന്നു: "അതാകുന്നു രിബാത്വ് എന്ന നബി -ﷺ- യുടെ വാക്കിൻ്റെ അർത്ഥം ഈ രിബാത്വാകുന്നു പ്രതിഫലം പ്രതീക്ഷിക്കപ്പേടേണ്ട രിബാത്വ് എന്നാകുന്നു. ഈ പദത്തിൻ്റെ അടിസ്ഥാനപരമായ അർത്ഥം എന്തെങ്കിലുമൊരു കാര്യം തടഞ്ഞു വെക്കുക എന്നതാണ്. ഹദീഥിൽ പറയപ്പെട്ട നന്മയിൽ സ്വന്തത്തെ പിടിച്ചു വെക്കുക എന്നതാണല്ലോ ഒരർത്ഥത്തിൽ ഇവിടെ സംഭവിക്കുന്നത്.
മറ്റൊരു വിശദീകരണം കൂടി ഈ ഹദീഥിന് പറയപ്പെട്ടിട്ടുണ്ട്; ഇതാണ് ഏറ്റവും ശ്രേഷ്ഠമായ രിബാത്വ് എന്ന വിശദീകരണമാണത്. ഈ വിശദീകരണപ്രകാരം സ്വന്തം ഇഛകളോടും ആഗ്രഹങ്ങളോടുമുള്ള യുദ്ധമാണ് ഏറ്റവും ശ്രേഷ്ഠമായ യുദ്ധം എന്നു പറയപ്പെട്ട അതേ അർത്ഥം തന്നെ ഇവിടെയും പരിഗണിക്കാം.
എളുപ്പമുള്ളതും സാധ്യമായതുമായ രിബാത്വ് ഈ പറഞ്ഞതാണ് എന്ന അർത്ഥവും ഈ വാചകത്തിന് നൽകാൻ സാധിക്കും. അതായത്, രിബാത്വുകളുടെ കൂട്ടത്തിൽ പെട്ടതാണ് ഈ പ്രവർത്തികളും എന്നർത്ഥം."
അതിർത്തി സംരക്ഷണം എന്ന അർത്ഥം നൽകാവുന്ന രിബാത്വ് എന്ന പദം ഈ ഹദീഥിൽ ആവർത്തിക്കപ്പെടുകയും, 'അലിഫ് ലാം' ചേർത്തു കൊണ്ട് പ്രയോഗിച്ചതിനാൽ പ്രത്യേക ശ്രദ്ധ നൽകപ്പെടുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം ഹദീഥിൽ പറയപ്പെട്ട പ്രവർത്തനങ്ങളുടെ ശ്രേഷ്ഠതയും മഹത്വമേറിയ സ്ഥാനവും എടുത്തു കാട്ടുന്നതിന് വേണ്ടിയാണ്.
التصنيفات
സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ