രാത്രിയിൽ ഉറങ്ങുകയും രാവിലെ വരെ എഴുന്നേൽക്കാതിരിക്കുകയും ചെയ്ത ഒരാളെ കുറിച്ച് നബി -ﷺ- യോട് പറയപ്പെട്ടു.…

രാത്രിയിൽ ഉറങ്ങുകയും രാവിലെ വരെ എഴുന്നേൽക്കാതിരിക്കുകയും ചെയ്ത ഒരാളെ കുറിച്ച് നബി -ﷺ- യോട് പറയപ്പെട്ടു. അവിടുന്ന് പറഞ്ഞു: "പിശാച് ഇരുചെവികളിലും -അല്ലെങ്കിൽ ചെവിയിൽ- മൂത്രമൊഴിച്ചവനാണ് അവൻ

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: രാത്രിയിൽ ഉറങ്ങുകയും രാവിലെ വരെ എഴുന്നേൽക്കാതിരിക്കുകയും ചെയ്ത ഒരാളെ കുറിച്ച് നബി -ﷺ- യോട് പറയപ്പെട്ടു. അവിടുന്ന് പറഞ്ഞു: "പിശാച് ഇരുചെവികളിലും -അല്ലെങ്കിൽ ചെവിയിൽ- മൂത്രമൊഴിച്ചവനാണ് അവൻ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നേരം വെളുക്കുന്നത് വരെ ഉറങ്ങുകയും, അങ്ങനെ നിസ്കാരം നിർവ്വഹിക്കാത്ത നിലയിൽ സൂര്യൻ ഉദിക്കുന്നത് വരെ ഉറക്കത്തിൽ മുഴുകുകയും ചെയ്യുന്ന ഒരാളെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "പിശാച് ചെവിയിൽ മൂത്രമൊഴിച്ചവനാണ് അവൻ."

فوائد الحديث

രാത്രി നിസ്കാരം ഉപേക്ഷിക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ്; അതാകട്ടെ, പിശാചിൻ്റെ പ്രവൃത്തി കാരണം ഉണ്ടാകുന്നതാണ്.

മനുഷ്യൻ്റെ എല്ലാ മാർഗങ്ങളിലും പിശാച് അവനെ കെണിയിൽ വീഴ്ത്താനായി കാത്തിരിക്കുന്നു. മനുഷ്യനും അല്ലാഹുവിനോടുള്ള അനുസരണക്കുമിടയിൽ വഴിമുടക്കുക എന്നതാണ് അവൻ്റെ ലക്ഷ്യം.

ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥിൽ നിസ്കാരത്തിന് എഴുന്നേറ്റില്ല എന്ന് മാത്രമാണുള്ളത്. അത് കൊണ്ട് രാത്രി നിസ്കാരമോ നിർബന്ധ നിസ്കാരമോ ആകാം ഉദ്ദേശിക്കപ്പെട്ടത്."

ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "ഉറക്കത്തിൻ്റെ ഭാരം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ചെവിയുടെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞത്. അതല്ലായെങ്കിൽ, ഉറക്കത്തിനോട് കൂടുതൽ ബന്ധപ്പെട്ടു നിൽക്കുന്ന അവയവം കണ്ണാണ്. ഒരാളുടെ ഉണർച്ചയിലേക്കുള്ള വഴിയാണ് അവൻ്റെ കർണ്ണപുടങ്ങൾ.

അതുപോലെ പിശാച് മൂത്രമൊഴിക്കും എന്നതാണ് നബി -ﷺ- പ്രത്യേകം പറഞ്ഞത്. കാരണം ദ്വാരങ്ങളിലേക്ക് ഏറ്റവും എളുപ്പത്തിൽ പ്രവേശിക്കാൻ സാധ്യതയുള്ളതും, ഞരമ്പുകളിലേക്ക് വേഗത്തിൽ കടന്നുചെല്ലുന്നതും അതായിരിക്കും. അതിലൂടെ എല്ലാ അവയവങ്ങളെയും മടി ബാധിക്കുന്നതാണ്."

التصنيفات

നിസ്കാരം നിർബന്ധമാണെന്നതും, അത് ഉപേക്ഷിക്കുന്നവരുടെ വിധിയും