إعدادات العرض
ഇഹലോകത്ത് ഒരാൾ മറ്റൊരാളെ മറച്ചു പിടിച്ചാൽ അല്ലാഹു പരലോകത്ത് അവനെയും മറച്ചു പിടിക്കാതിരിക്കില്ല
ഇഹലോകത്ത് ഒരാൾ മറ്റൊരാളെ മറച്ചു പിടിച്ചാൽ അല്ലാഹു പരലോകത്ത് അവനെയും മറച്ചു പിടിക്കാതിരിക്കില്ല
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇഹലോകത്ത് ഒരാൾ മറ്റൊരാളെ മറച്ചു പിടിച്ചാൽ അല്ലാഹു പരലോകത്ത് അവനെയും മറച്ചു പിടിക്കാതിരിക്കില്ല."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt සිංහල Hausa Kurdî Kiswahili Português தமிழ் Nederlands অসমীয়া ગુજરાતી አማርኛ پښتو ไทย नेपालीالشرح
തൻ്റെ മുസ്‌ലിമായ സഹോദരൻ്റെ എന്തെങ്കിലും കാര്യം ഒരാൾ മറച്ചു പിടിക്കുകയാണെങ്കിൽ പരലോകത്ത് അല്ലാഹു അവന് മറ നൽകുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം പ്രവർത്തനങ്ങൾക്ക് അവയുടെ ഇനവും തരവും പോലെത്തന്നെയാണ് പ്രതിഫലമുണ്ടായിരിക്കുക. അല്ലാഹു ഒരാൾക്ക് മറ നൽകുക എന്നതിൻ്റെ ഉദ്ദേശ്യം അവൻ്റെ തിന്മകളും കുറവുകളും അല്ലാഹു മറച്ചു പിടിക്കുകയും, മഹ്ശറിൽ (പരലോക മഹാസഭ) ഒരുമിച്ചു കൂടുന്നവർക്കിടയിൽ അത് പരസ്യമാക്കാതിരിക്കുകയും ചെയ്യും എന്നാണ്. അവൻ്റെ തിന്മകളെ വിചാരണ ചെയ്യാതെ വിടുകയും അവനോട് അവയെ കുറിച്ച് പറയാതെയും അല്ലാഹു അവനെ സംരക്ഷിക്കുന്നതാണ് എന്ന അർഥവും ഇവിടെ ഉദ്ദേശിക്കപ്പെടാവുന്നതാണ്.فوائد الحديث
ഒരു മുസ്‌ലിമായ സഹോദരൻ്റെ പക്കൽ നിന്ന് എന്തെങ്കിലുമൊരു തിന്മ സംഭവിച്ചാൽ അക്കാര്യം അവന് തിരുത്തി നൽകുകയും, അവനെ ഗുണദോഷിക്കുകയും ചെയ്യുന്നതിനൊപ്പം അവൻ്റെ തിന്മ മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കുക കൂടി വേണ്ടതുണ്ട്. എന്നാൽ തിന്മകളും വൃത്തികേടുകളും പരസ്യമായി പ്രവർത്തിക്കുകയും കുഴപ്പത്തിൻ്റെ വക്താക്കളിൽ പെട്ടവനായി മാറുകയും ചെയ്ത ഒരാളാണ് അവൻ എങ്കിൽ അവനെ മറച്ചു വെക്കേണ്ട കാര്യമില്ല. കാരണം അവൻ്റെ തിന്മകൾ മറച്ചു പിടിക്കുക എന്നത് തിന്മകൾ പ്രവർത്തിക്കാൻ അവന് കൂടുതൽ ധൈര്യം പകരുകയാണ് ചെയ്യുക. അതിനാൽ അവൻ്റെ കാര്യം (ഇസ്‌ലാമിക) ഭരണകർത്താക്കളിലേക്ക് എത്തിച്ചു നൽകണം. അതിലൂടെ അവൻ്റെ തിന്മകൾ നീ മറ്റൊരാളോട് പറയുന്നുണ്ട് എന്നത് ശരിതന്നെ; പക്ഷേ അവൻ തൻ്റെ തിന്മകൾ സ്വയമേ പരസ്യമാക്കിയിട്ടുണ്ട് എന്ന വസ്തുത അവിടെ പരിഗണിക്കപ്പെടേണ്ടതുണ്ട്.
മറ്റുള്ളവരുടെ തെറ്റുകൾ മറച്ചു വെക്കാനുള്ള പ്രോത്സാഹനം.
ഒരാളുടെ തിന്മകൾ മറച്ചു വെക്കുക എന്നതിൻ്റെ പ്രയോജനങ്ങളിൽ പെട്ടതാണ്: തിന്മ ചെയ്തവന് സ്വയം അതിൽ നിന്ന് പിന്തിരിയാനും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാനും അത് അവസരമൊരുക്കുന്നു എന്നത്. കാരണം തിന്മകളും ന്യൂനതകളും പരസ്യമാക്കുന്നത് മ്ലേഛതകൾ ജനങ്ങൾക്കിടയിൽ പരസ്യമാക്കപ്പെടാനും, ജനങ്ങളുടെ സാമൂഹിക സ്ഥിതി നശിക്കാനും, അത്തരം തിന്മകൾ ചെയ്തുനോക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയുമാണ് ചെയ്യുക.