إعدادات العرض
(വിപത്തുകൾ സംഭവിച്ചാൽ) അട്ടഹസിക്കുന്നവളിൽ നിന്നും, തല മുണ്ഡനം ചെയ്യുന്നവളിൽ നിന്നും, വസ്ത്രം വലിച്ചു…
(വിപത്തുകൾ സംഭവിച്ചാൽ) അട്ടഹസിക്കുന്നവളിൽ നിന്നും, തല മുണ്ഡനം ചെയ്യുന്നവളിൽ നിന്നും, വസ്ത്രം വലിച്ചു കീറുന്നവളിൽ നിന്നും നബി -ﷺ- ബന്ധം വിഛേദിച്ചിരിക്കുന്നു
അബൂ ബുർദഃ ബ്നു അബീ മൂസാ (رضي الله عنه) നിവേദനം: അബൂ മൂസക്ക് ഒരിക്കൽ കഠിനമായ വേദന ബാധിച്ചു. തൻ്റെ കുടുബത്തിൽ പെട്ട ഒരു സ്ത്രീയുടെ മടിയിൽ തലവെച്ചിരിക്കെ അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. ആ സ്ത്രീ അദ്ദേഹത്തിന് എന്തോ സംഭവിച്ചെന്ന് കരുതി നിലവിളിച്ചു കരഞ്ഞു. അവരോട് എന്തെങ്കിലും മറുപടി നൽകാൻ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല അദ്ദേഹം. ബോധം തിരിച്ചു വന്നപ്പോൾ അദ്ദേഹം പറഞ്ഞു: "നബി (ﷺ) ബന്ധവിഛേദനം നടത്തിയവരിൽ നിന്ന് ഞാനും ബന്ധവിഛേദനം നടത്തുന്നു. (വിപത്തുകൾ സംഭവിച്ചാൽ) അട്ടഹസിക്കുന്നവളിൽ നിന്നും, തല മുണ്ഡനം ചെയ്യുന്നവളിൽ നിന്നും, വസ്ത്രം വലിച്ചു കീറുന്നവളിൽ നിന്നും നബി -ﷺ- ബന്ധം വിഛേദിച്ചിരിക്കുന്നു.
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी ئۇيغۇرچە Hausa Português Kurdî සිංහල Kiswahili Tiếng Việt অসমীয়া ગુજરાતી Nederlands አማርኛ ไทย Română Magyarالشرح
അബൂ ബുർദഃ (رضي الله عنه) തൻ്റെ പിതാവായ അബൂ മൂസാ (رضي الله عنه) യുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അബൂ മൂസാക്ക് (رضي الله عنه) ഒരിക്കൽ കഠിനമായ രോഗം ബാധിക്കുകയും അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. അദ്ദേഹത്തിൻ്റെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീയുടെ മടിയിൽ തലവെച്ചു കൊണ്ടായിരുന്നു ആ സമയം അദ്ദേഹം ഉണ്ടായിരുന്നത്. അപ്പോൾ അവർ വിലപിക്കുകയും അദ്ദേഹത്തിൻ്റെ പ്രയാസത്തിൽ ആർത്തലക്കുകയും ചെയ്തു. അദ്ദേഹം ബോധരഹിതനായിരുന്നു എന്നതിനാൽ ആ സമയം അവരെ തിരുത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ ബോധം തിരിച്ചു ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നബി (ﷺ) ബന്ധവിഛേദനം നടത്തിയവരിൽ നിന്ന് ഞാനും ബന്ധവിഛേദനം നടത്തുന്നു. നബി (ﷺ) ഈ പറയുന്നവരിൽ നിന്നെല്ലാം ബന്ധം മുറിച്ചിരിക്കുന്നു: സ്വാലിഖഃ : വിപത്തിൻ്റെ വേളയിൽ ശബ്ദം ഉയർത്തുന്നവരാണ് അക്കൂട്ടർ. ഹാലിഖഃ : വിപത്തുകൾ ബാധിച്ചാൽ തല മൊട്ടയടിക്കുന്ന സ്ത്രീകളാണ് അവർ. ശാഖ്ഖഃ : പ്രയാസങ്ങളുടെ വേളകളിൽ വസ്ത്രം വലിച്ചു കീറുന്നവളാണ് അവൾ. ഈ കാര്യങ്ങളെല്ലാം വിവരമില്ലാത്ത ജാഹിലിയ്യാ കാലഘട്ടത്തിൻ്റെ സ്വഭാവങ്ങളിൽ പെട്ടതാണെന്നതിനാലാണ് നബി (ﷺ) ഇപ്രകാരം പറഞ്ഞത്. വിപത്തുകളിൽ ക്ഷമ അവലംബിക്കാനും, അല്ലാഹുവിങ്കൽ അതിനുള്ള പ്രതിഫലം പ്രതീക്ഷിക്കാനുമാണ് അവിടുന്ന് കൽപ്പിച്ചിട്ടുള്ളത്.فوائد الحديث
വിപത്തുകളുടെ വേളയിൽ വസ്ത്രം വലിച്ചു കീറുക, മുടി മൊട്ടയടിക്കുക, ശബ്ദമുയർത്തുക എന്നിവ വിലക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാം വൻപാപങ്ങളിൽ പെട്ടവയാണ്.
ആർത്തട്ടഹസിക്കുകയോ ശബ്ദമുയർത്തുകയോ ചെയ്യാതെ ഒരാൾ ദുഖിക്കുകയും കരയുകയും ചെയ്യുന്നത് നിഷിദ്ധമല്ല. അല്ലാഹുവിൻ്റെ വിധിയിൽ ക്ഷമിക്കുക എന്ന ഇസ്‌ലാമിക മര്യാദക്ക് അത് വിരുദ്ധമാവുകയുമില്ല. മറിച്ച്, കാരുണ്യത്തിൻ്റെ ഭാഗമായ പ്രവർത്തികളിലാണ് അവ ഉൾപ്പെടുക.
അല്ലാഹുവിൻ്റെ വിധികളിൽ പ്രയാസമുണ്ടാകുമ്പോൾ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ അക്ഷമയും അമർഷവും പ്രകടിപ്പിക്കുന്നത് ഹറാമാണ്.
വിപത്തുകൾ ബാധിക്കുമ്പോൾ ക്ഷമ കൈക്കൊള്ളുക എന്നത് നിർബന്ധമാണ്.