(ഖുർആനിൻ്റെ പ്രാരംഭമായ) ഫാതിഹഃ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല

(ഖുർആനിൻ്റെ പ്രാരംഭമായ) ഫാതിഹഃ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല

ഉബാദഃ ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "(ഖുർആനിൻ്റെ പ്രാരംഭമായ) ഫാതിഹഃ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല."

[صحيح] [متفق عليه]

الشرح

സൂറത്തുൽ ഫാതിഹഃ (ഖുർആനിലെ ആദ്യത്തെ അദ്ധ്യായം) പാരായണം ചെയ്യാതെ നിസ്കാരം സാധുവാകില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. നിസ്കാരത്തിലെ ഓരോ റക്അത്തുകളിലെയും ഒഴിച്ചു കൂടാൻ പാടില്ലാത്ത സ്തംഭം (റുക്ൻ) ആണത്.

فوائد الحديث

നിസ്കാരത്തിൽ സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യാൻ കഴിവുള്ള വ്യക്തി അതിന് പകരമായി മറ്റെന്ത് പാരായണം ചെയ്താലും അത് മതിയാവുകയില്ല.

സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യപ്പെടാത്ത റക്അത്തുകൾ അസാധുവാണ്; ബോധപൂർവ്വമോ അറിവില്ലാതെയോ മറന്നു കൊണ്ടോ ചെയ്താലെല്ലാം നിസ്കാരം അസാധുവാകും. കാരണം നിസ്കാരത്തിൽ ഒരു കാരണവശാലും ഉപേക്ഷിക്കാൻ പാടില്ലാത്ത റുക്‌നുകളിൽ പെട്ടതാണ് ഫാതിഹഃ പാരായണം.

റുകൂഇലേക്ക് പ്രവേശിച്ച നിലയിൽ ഇമാമിനെ നിസ്കാരത്തിൽ പിന്തുടരുന്ന സന്ദർഭത്തിൽ മഅ്മൂമിന് ഫാതിഹഃ പാരായണം ചെയ്തില്ലെങ്കിലും പ്രസ്തുത റക്അത്ത് ലഭിക്കുന്നതാണ്.

التصنيفات

നമസ്കാരത്തിന്റെ റുക്നുകൾ