إعدادات العرض
ഏതൊരു കൂട്ടരാണോ ഒരു സദസിലിരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെയും അവരുടെ നബിയുടെ മേൽ…
ഏതൊരു കൂട്ടരാണോ ഒരു സദസിലിരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെയും അവരുടെ നബിയുടെ മേൽ സ്വലാത് ചൊല്ലാതെയും ഇരുന്നത് എങ്കിൽ അത് അവർക്കൊരു നഷ്ടമാകാതിരിക്കുകയില്ല. അല്ലാഹു ഉദ്ദേശിച്ചാൽ അവൻ അവരെ ശിക്ഷിക്കുന്നതാണ്. അവൻ ഉദ്ദേശിച്ചെങ്കിൽ അവർക്കവൻ പൊറുത്തു കൊടുക്കും
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏതൊരു കൂട്ടരാണോ ഒരു സദസിലിരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെയും അവരുടെ നബിയുടെ മേൽ സ്വലാത് ചൊല്ലാതെയും ഇരുന്നത് എങ്കിൽ അത് അവർക്കൊരു നഷ്ടമാകാതിരിക്കുകയില്ല. അല്ലാഹു ഉദ്ദേശിച്ചാൽ അവൻ അവരെ ശിക്ഷിക്കുന്നതാണ്. അവൻ ഉദ്ദേശിച്ചെങ്കിൽ അവർക്കവൻ പൊറുത്തു കൊടുക്കും."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt සිංහල Hausa Kurdî Português தமிழ் Kiswahili অসমীয়া ગુજરાતી Nederlands አማርኛ Română ไทยالشرح
അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധയിലാകുന്നതിനെ കുറിച്ച് നബി (ﷺ) ഈ ഹദീഥിൽ നമ്മെ താക്കീത് ചെയ്യുന്നു. ഒരു കൂട്ടമാളുകൾ ഒരു സദസ്സിൽ ഒത്തുകൂടുകയും, അല്ലാഹുവിനെ സ്മരിക്കാതെയും നബി (ﷺ) യുടെ മേൽ സ്വലാത്ത് ചൊല്ലാതെയും അവിടെ നിന്ന് പിരിയുകയുമാണെങ്കിൽ ആ കൂടിച്ചേരൽ അവർക്ക് നഷ്ടവും നിരാശയും അന്ത്യനാളിൽ കുറവുമാകാതിരിക്കുകയില്ല. അല്ലാഹു അവരുടെ മുൻകഴിഞ്ഞ തിന്മകളുടെയും പിന്നീട് സംഭവിച്ച കുറവുകളുടെയും പേരിൽ അവരെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ അവരെ ശിക്ഷിക്കുന്നതാണ്. അവൻ ഉദ്ദേശിച്ചാൽ അല്ലാഹുവിൻ്റെ ഔദാര്യമായും കാരുണ്യമായും അവർക്ക് പൊറുത്തു കൊടുക്കുന്നതുമാണ്.فوائد الحديث
അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുടെ പ്രാധാന്യവും, അതിനുള്ള പ്രോത്സാഹനവും.
അല്ലാഹുവിനെ സ്മരിക്കുകയും, അവൻ്റെ റസൂലിനെ (ﷺ) സ്മരിക്കുകയും ചെയ്യുന്ന സദസ്സുകളുടെ ശ്രേഷ്ഠത. ഇവയൊന്നുമില്ലാത്ത സദസ്സുകൾ അവിടെ കൂടിയവർക്ക് അന്ത്യനാളിൽ നഷ്ടത്തിൻ്റെയും അപമാനത്തിൻ്റെയും കാരണമായിത്തീരുന്നതാണ്.
അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്ന് അശ്രദ്ധരാകുക എന്നത് സദസ്സു കൂടുമ്പോൾ മാത്രം തെറ്റാകുന്ന കാര്യമല്ല. മറിച്ച്, എല്ലാ സന്ദർഭങ്ങളിലേക്കും അത് ബാധകമാണ്. ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞതു പോലെ, ഒരാൾ ഒരു സ്ഥലത്ത് ഇരുന്ന ശേഷം അല്ലാഹുവിനെ സ്മരിക്കാതെ അവിടെ നിന്ന് എഴുന്നേൽക്കുക എന്നത് വെറുക്കപ്പെട്ട കാര്യമാണ്.
അന്ത്യനാളിൽ അവരെ ബാധിക്കുന്ന നിരാശ എന്നത് കൊണ്ട് ഉദ്ദേശ്യം: അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് തങ്ങൾക്ക് ലഭിച്ച സമയം പ്രയോജനപ്പെടുത്തിയില്ല എന്നതിനാൽ അവർക്ക് നഷ്ടമായ പ്രതിഫലവും പുണ്യവും കൊണ്ടായിരിക്കാം. അതല്ലെങ്കിൽ, അല്ലാഹുവിനെ ധിക്കരിക്കാൻ ആ സമയം ഉപയോഗിച്ചതിനുള്ള ശിക്ഷയും പാപവും കാരണത്താലുമായിരിക്കാം.
ഹദീഥിൽ നബി -ﷺ- താക്കീത് നൽകിയിരിക്കുന്നത് അനുവദനീയമായ കാര്യങ്ങളിൽ പെട്ടു പോവുകയും, ശേഷം അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധനാവുകയും ചെയ്യുന്നതിനെ കുറിച്ചാണ്. എങ്കിൽ പരദൂഷണവും ഏഷണിയും മറ്റുമെല്ലാം നിറഞ്ഞ ഹറാമായ സദസ്സുകളുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ!
التصنيفات
നിരുപാധികം ചൊല്ലാവുന്ന ദിക്റുകൾ