إعدادات العرض
ഈ പ്രയാസം നീ നീക്കേണമേ! ജനങ്ങളുടെ രക്ഷിതാവായവനേ! നീ അസുഖം ശമനപ്പെടുത്തണമേ; നീയാകുന്നു സർവ്വതും…
ഈ പ്രയാസം നീ നീക്കേണമേ! ജനങ്ങളുടെ രക്ഷിതാവായവനേ! നീ അസുഖം ശമനപ്പെടുത്തണമേ; നീയാകുന്നു സർവ്വതും സുഖപ്പെടുത്തുന്നവനായ അശ്ശാഫീ. നിൻ്റെ ശമനമല്ലാതെ മറ്റൊരു ശമനമില്ല. ഒരു പ്രയാസവും ബാക്കിവെക്കാത്ത വിധത്തിലുള്ള ശമനം (നീ നൽകേണമേ!)
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഒരു രോഗിയെ സന്ദർശിച്ചാൽ അയാൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇപ്രകാരം പറയുമായിരുന്നു: "ഈ പ്രയാസം നീ നീക്കേണമേ! ജനങ്ങളുടെ രക്ഷിതാവായവനേ! നീ അസുഖം ശമനപ്പെടുത്തണമേ; നീയാകുന്നു സർവ്വതും സുഖപ്പെടുത്തുന്നവനായ അശ്ശാഫീ. നിൻ്റെ ശമനമല്ലാതെ മറ്റൊരു ശമനമില്ല. ഒരു പ്രയാസവും ബാക്കിവെക്കാത്ത വിധത്തിലുള്ള ശമനം (നീ നൽകേണമേ!)"
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Tagalog Türkçe اردو 中文 हिन्दी Tiếng Việt සිංහල ئۇيغۇرچە Hausa Kurdî தமிழ் Русский অসমীয়া Nederlands Kiswahili ગુજરાતી Magyar ქართული Română Português ไทย తెలుగు मराठी دری አማርኛ Malagasy Македонски ភាសាខ្មែរ Українська ਪੰਜਾਬੀ Wolof پښتو Moore Svenskaالشرح
നബി -ﷺ- ഒരു രോഗിയെ സന്ദർശിച്ചാൽ അയാൾക്ക് വേണ്ടി ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: (പ്രാർത്ഥനയുടെ ആശയം) അല്ലാഹുവേ! നീ രോഗത്തിൻ്റെ പ്രയാസവും ബുദ്ധിമുട്ടും നീക്കിക്കൊടുക്കണേ! ജനങ്ങളുടെ രക്ഷിതാവും അവരുടെ സ്രഷ്ടാവും നിയന്താവുമായവനേ! ഈ രോഗിക്ക് നീ ശമനം നൽകേണമേ! നീയാകുന്നു റബ്ബേ സർവ്വ രോഗങ്ങൾക്കും ശമനം നൽകുന്നവനായ അശ്ശാഫീ. നിൻ്റെ ഈ നാമം കൊണ്ട് ഞാൻ നിന്നോട് തേടുന്നു. നിൻ്റെ പക്കൽ നിന്നുള്ള ശമനവും സൗഖ്യവുമല്ലാതെ ഒരു രോഗിക്ക് ശമനമില്ല തന്നെ. അതിനാൽ സമ്പൂർണ്ണവും, യാതൊരു നിലക്കുള്ള രോഗമോ പ്രയാസമോ ബാക്കിവെക്കാത്തതുമായ ശമനം നീ നൽകേണമേ!"فوائد الحديث
അല്ലാഹുവാണ് എല്ലാ അസുഖങ്ങളും സുഖപ്പെടുത്തുന്നവനായ 'അശ്ശാഫീ'. ഡോക്ടർമാരും മരുന്നുകളുമെല്ലാം കേവലം കാരണങ്ങൾ മാത്രമാണ്; അവയൊന്നും അല്ലാഹുവിൻ്റെ അനുമതി പ്രകാരമല്ലാതെ എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ചെയ്യില്ല.
രോഗിയെ സന്ദർശിക്കുക എന്നത് മുസ്‌ലിംകൾക്കിടയിൽ അവർ പാലിച്ചിരിക്കേണ്ട പരസ്പര ബാധ്യതകളിൽ പെട്ടതാണ്. കുടുംബക്കാരുടെ കാര്യത്തിൽ അത് കൂടുതൽ ശ്രദ്ധ നൽകേണ്ട ബാധ്യതയാണ്.
നബി -ﷺ- ഈ ഹദീഥിൽ പഠിപ്പിച്ച അനുഗ്രഹീതമായ പ്രാർത്ഥന രോഗികളെ സന്ദർശിക്കുന്നവർ അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ഓർമ്മപ്പെടുത്തലും പ്രേരണയും.
വിശുദ്ധ ഖുർആൻ ഓതിക്കൊണ്ടും, നല്ല പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടും ദീനിയായ മന്ത്രം (റുഖ്യ ശർഇയ്യഃ) കൊണ്ട് ചികിത്സിക്കുക എന്നത് നബി -ﷺ- യുടെ മാതൃകയിൽ പെട്ടതായിരുന്നു. നബി -ﷺ- അവിടുത്തേക്ക് രോഗം ബാധിച്ചാൽ സ്വയം മന്ത്രിക്കാറുണ്ടായിരുന്നു എന്നത് പോലെ, തൻ്റെ കുടുംബത്തിൽ പെട്ടവർക്കോ മറ്റോ രോഗം ബാധിച്ചാൽ അവർക്കും മന്ത്രിച്ചു നൽകാറുണ്ടായിരുന്നു.
ഇബ്നു ഹജർ (رحمه الله) പറയുന്നു: "രോഗം കൊണ്ട് പാപങ്ങൾ പൊറുത്തു നൽകപ്പെടുകയും പ്രതിഫലം ലഭിക്കുകയും ചെയ്യുമെന്ന കാര്യം അനേകം ഹദീഥുകളിൽ സ്ഥിരപ്പെട്ടിരിക്കെ രോഗശമനത്തിന് വേണ്ടി എന്തിന് പ്രാർത്ഥിക്കണം എന്ന് ചിലർ സംശയം പ്രകടിപ്പിച്ചതായി കാണാം?
അതിനുള്ള ഉത്തരം: പ്രാർത്ഥന ആരാധനയിൽ പെട്ടതാണ്; അതൊരിക്കലും പ്രതിഫലത്തിനോ പ്രായശ്ചിത്തത്തിനോ തടസ്സമല്ല. കാരണം ആദ്യത്തിൽ രോഗം ബാധിക്കുകയും അതിൽ ക്ഷമിക്കുകയും ചെയ്തപ്പോൾ അവന് പ്രതിഫലം ലഭിച്ചിരിക്കുന്നു. അതിന് ശേഷം അവൻ പ്രാർത്ഥിക്കുക കൂടെ ചെയ്യുമ്പോൾ രണ്ടിലൊരു നന്മക്ക് അവന് വഴിയൊരുങ്ങുന്നു; ഒന്നുകിൽ അവൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുകയും അവൻ്റെ ലക്ഷ്യം സാധിക്കപ്പെടുകയും ചെയ്യുന്നു. അല്ലെങ്കിൽ ആ പ്രാർത്ഥന കൊണ്ട് അവന് മറ്റേതെങ്കിലും നന്മകൾ നൽകപ്പെടുകയോ, അവനെ ബാധിക്കേണ്ടിയിരുന്ന മറ്റേതെങ്കിലും തിന്മകൾ അകറ്റപ്പെടുകയോ ചെയ്യുന്നു. ഇതെല്ലാം അല്ലാഹുവിൻ്റെ ഔദാര്യത്തിൽ പെട്ടതു തന്നെ."
