إعدادات العرض
നിൻ്റെ ശരീരത്തിൽ വേദനയുള്ള ഭാഗത്ത് കൈ വെച്ച ശേഷം മൂന്നു തവണ 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറയുക.…
നിൻ്റെ ശരീരത്തിൽ വേദനയുള്ള ഭാഗത്ത് കൈ വെച്ച ശേഷം മൂന്നു തവണ 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറയുക. ശേഷം ഏഴു തവണ ഈ ദുആ പറയുക: (സാരം) അല്ലാഹുവിൻ്റെ പ്രതാപവും അവൻ്റെ ശക്തിയും മുൻനിർത്തി കൊണ്ട് ഞാൻ അനുഭവിക്കുകയും ഭയക്കുകയും ചെയ്യുന്ന ഈ ഉപദ്രവത്തിൽ നിന്ന് ഞാൻ അവനോട് രക്ഷ ചോദിക്കുന്നു
ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഇസ്‌ലാം സ്വീകരിച്ചതു മുതൽ അദ്ദേഹം അനുഭവിക്കുന്ന ഒരു ശാരീരിക വേദനയുടെ പ്രയാസം നബി -ﷺ- യോട് അദ്ദേഹം പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിൻ്റെ ശരീരത്തിൽ വേദനയുള്ള ഭാഗത്ത് കൈ വെച്ച ശേഷം മൂന്നു തവണ 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറയുക. ശേഷം ഏഴു തവണ ഈ ദുആ പറയുക: (സാരം) അല്ലാഹുവിൻ്റെ പ്രതാപവും അവൻ്റെ ശക്തിയും മുൻനിർത്തി കൊണ്ട് ഞാൻ അനുഭവിക്കുകയും ഭയക്കുകയും ചെയ്യുന്ന ഈ ഉപദ്രവത്തിൽ നിന്ന് ഞാൻ അവനോട് രക്ഷ ചോദിക്കുന്നു."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt සිංහල Kurdî Português Nederlands অসমীয়া Kiswahili ગુજરાતી አማርኛ پښتو ไทย Hausa Română Deutsch नेपाली Oromooالشرح
ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- വിനെ മരണത്തിലേക്ക് എത്തിച്ചേക്കാവുന്ന വിധത്തിൽ ശക്തമായ ഒരു വേദന പിടികൂടി. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ സന്ദർശിക്കാൻ വന്നെത്തുകയും, അദ്ദേഹത്തെ ബാധിച്ചിരിക്കുന്ന രോഗം അല്ലാഹു നീക്കിക്കൊടുക്കാൻ വേണ്ടി ഒരു ദുആ അദ്ദേഹത്തിന് പഠിപ്പിക്കുകയും ചെയ്തു. തൻ്റെ കൈ വേദനയുള്ള ഭാഗത്ത് വെച്ചു കൊണ്ട് മൂന്ന് തവണ ബിസ്മില്ലാഹ് എന്ന് പറയുവാനും, ശേഷം ഈ ആശയം വരുന്ന ദുആ ചൊല്ലുവാനും നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിനെ കൊണ്ടും അവൻ്റെ ശക്തിയെ കൊണ്ടും എന്നെ നിലവിൽ ബാധിച്ചിരിക്കുന്ന ഈ വേദനയിൽ നിന്നും, അതു കാരണമായി ഭാവിയിൽ എന്നെ ബാധിച്ചേക്കാവുന്ന ഭയത്തിൽ നിന്നും ദുഃഖത്തിൽ നിന്നും, ഈ രോഗം തുടർന്നു പോയേക്കാവുന്നതിൽ നിന്നും അതിൻ്റെ വേദന ശരീരത്തിൽ വ്യാപിച്ചേക്കാവുന്നതിൽ നിന്നും ഞാൻ അഭയം തേടുകയും രക്ഷ ചോദിക്കുകയും ചെയ്യുന്നു.فوائد الحديث
ഹദീഥിൽ വന്ന ദുആ ചൊല്ലിക്കൊണ്ട് ഒരാൾ സ്വയം മന്ത്രിക്കുന്നത് സുന്നത്താണ്.
അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൽ അനിഷ്ടം പ്രകടിപ്പിച്ചും എതിരു പറഞ്ഞും കൊണ്ടുമല്ലാതെയാണെങ്കിൽ, ഒരാൾ തൻ്റെ പ്രയാസം മറ്റൊരാളോട് പറയുന്നത് അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുന്നതിനോ ക്ഷമക്കോ എതിരല്ല.
ഹദീഥിൽ പഠിപ്പിച്ച ദുആ അതിൽ പറയപ്പെട്ട ഫലം ലഭിക്കാൻ സഹായിക്കുന്ന കാരണമാണ്. അതിനാൽ ഹദീഥിൽ പറഞ്ഞ വാക്കുകളും അതേ എണ്ണവും തന്നെ പാലിക്കേണ്ടതുണ്ട്.
ശാരീരികമായ എല്ലാ വേദനകൾക്കും നബി -ﷺ- പഠിപ്പിച്ച ഈ ദിക്ർ ചൊല്ലാവുന്നതാണ്.
ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട് മന്ത്രിക്കുമ്പോൾ വേദനയുള്ള ഭാഗത്ത് കൈ വെക്കണം.
التصنيفات
മതപരമായ മന്ത്രം