നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي "എൻ്റെ…

നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!"

[സ്വഹീഹ്] [رواه أبو داود والنسائي وابن ماجه وأحمد]

الشرح

നബി -ﷺ- നിസ്കാരത്തിൽ രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുമ്പോൾ "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!" എന്ന് (അർത്ഥമുള്ള പ്രാർത്ഥന) പറയുകയും അത് ആവർത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹു തൻ്റെ തെറ്റുകൾ മായ്ച്ചു കളയുകയും, തൻ്റെ ന്യൂനതകൾ മറച്ചു വെക്കുകയും ചെയ്യേണമെന്ന തേട്ടമാണ് ഈ പ്രാർത്ഥന കൊണ്ട് ഉദ്ദേശിക്കുന്നത്.

فوائد الحديث

ഫർദ്വായതോ സുന്നത്തായതോ ആയ നിസ്കാരങ്ങളിൽ, രണ്ട് സുജൂദുകൾക്കിടയിൽ ഈ പ്രാർത്ഥന ചൊല്ലാൻ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.

رب اغفر لي 'എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!' എന്ന അർഥമുള്ള പ്രാർത്ഥന ഒരു തവണ പറയലാണ് നിർബന്ധമായിട്ടുള്ളത്. അതിൽ അധികരിപ്പിക്കുന്നതും ആവർത്തിച്ചു കൊണ്ടിരിക്കുന്നതും സുന്നത്താണ്.

التصنيفات

നിസ്കാരത്തിൻ്റെ രൂപം