അല്ലാഹുവിൻ്റെ റസൂലേ! സഅ്ദിൻ്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അതിനാൽ (അവർക്കായി നൽകാവുന്ന) ഏറ്റവും ശ്രേഷ്ഠമായ…

അല്ലാഹുവിൻ്റെ റസൂലേ! സഅ്ദിൻ്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അതിനാൽ (അവർക്കായി നൽകാവുന്ന) ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃ ഏതാണ്? നബി -ﷺ- പറഞ്ഞു: "വെള്ളമാണ്." അങ്ങനെ സഅ്ദ് ഒരു കിണർ കുഴിക്കുകയും, ഇത് സഅ്ദിൻ്റെ ഉമ്മക്ക് വേണ്ടിയാണ് എന്ന് പറയുകയും ചെയ്തു

സഅ്ദ് ബ്നു ഉബാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂലേ! സഅ്ദിൻ്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അതിനാൽ (അവർക്കായി നൽകാവുന്ന) ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃ ഏതാണ്? നബി -ﷺ- പറഞ്ഞു: "വെള്ളമാണ്." അങ്ങനെ സഅ്ദ് ഒരു കിണർ കുഴിക്കുകയും, ഇത് സഅ്ദിൻ്റെ ഉമ്മക്ക് വേണ്ടിയാണ് എന്ന് പറയുകയും ചെയ്തു.

[حسن بمجموع طرقه] [رواه أبو داود والنسائي وابن ماجه]

الشرح

സഅ്ദ് ബ്നു ഉബാദഃ -رَضِيَ اللَّهُ عَنْهُ- ൻ്റെ ഉമ്മ മരണപ്പെട്ടപ്പോൾ നബി -ﷺ- യോട് സഅ്ദ് തൻ്റെ ഉമ്മക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃയെ കുറിച്ച് അന്വേഷിച്ചു. ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃ വെള്ളം നൽകലാണ് എന്നായിരുന്നു നബി -ﷺ- യുടെ മറുപടി. അദ്ദേഹം തൻ്റെ ഉമ്മക്ക് വേണ്ടിയുള്ള ദാനമായി ഒരു കിണർ കുഴിക്കുകയും ചെയ്തു.

فوائد الحديث

വെള്ളം ഏറ്റവും ശ്രേഷ്ഠമായ ദാനധർമ്മങ്ങളിൽ പെട്ടതാണ്.

വെള്ളം ദാനമായി നൽകാനാണ് നബി -ﷺ- സഅ്ദ് -رَضِيَ اللَّهُ عَنْهُ- വിനോട് നിർദേശിച്ചത്. കാരണം ഐഹികവും പാരത്രികവുമായ വിഷയങ്ങളിൽ ഏറ്റവും വിശാലമായ പ്രയോജനം നൽകുന്ന കാര്യമാണത്. ചൂടിൻ്റെ കാഠിന്യവും വെള്ളത്തിനുള്ള ആവശ്യകതയും വെള്ളത്തിൻ്റെ ലഭ്യതയുടെ കുറവും അതിൻ്റെ പ്രാധാന്യം വീണ്ടും വർദ്ധിപ്പിക്കുന്നു.

ദാനധർമ്മങ്ങളുടെ പ്രതിഫലം മരിച്ച വ്യക്തികൾക്ക് ലഭിക്കുന്നതാണ് എന്ന സൂചന.

സഅ്ദ് ബ്നു ഉബാദഃ -رَضِيَ اللَّهُ عَنْهُ- തൻ്റെ മാതാവിനോട് ചെയ്ത പുണ്യം.

التصنيفات

വഖ്ഫ്, ഐഛികമായ ദാനധർമ്മം