വെള്ളം രണ്ട് ഖുല്ലത്ത് ഉണ്ടെങ്കിൽ അത് മാലിന്യത്തെ സ്വീകരിക്കുകയില്ല

വെള്ളം രണ്ട് ഖുല്ലത്ത് ഉണ്ടെങ്കിൽ അത് മാലിന്യത്തെ സ്വീകരിക്കുകയില്ല

അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യോട് വെള്ളത്തെ കുറിച്ചും അതിൽ വന്നുപെടുന്ന മൃഗങ്ങളെയും ഹിംസ്രജന്തുക്കളെയും കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "വെള്ളം രണ്ട് ഖുല്ലത്ത് ഉണ്ടെങ്കിൽ അത് മാലിന്യത്തെ സ്വീകരിക്കുകയില്ല."

[സ്വഹീഹ്]

الشرح

വന്യജീവികളും മറ്റു മൃഗങ്ങളും കുടിക്കാൻ ഉപയോഗിക്കുന്ന ജലം ശുദ്ധിയുള്ളതാണോ എന്ന് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: വെള്ളം രണ്ട് ഖുല്ലത്ത് എത്തിയാൽ അത് നജസ് സ്വാധീനം ചെലുത്താത്ത വിധത്തിൽ അധികരിച്ചിരിക്കുന്നു. പഴയകാലത്ത് ഉപയോഗിച്ചിരുന്ന വലിയ പാത്രങ്ങൾക്കാണ് ഖുല്ലത്ത് എന്ന് പറഞ്ഞിരുന്നത്. ഏതാണ്ട് 210 ലിറ്റർ വെള്ളമാണ് രണ്ട് ഖുല്ലത്ത് എന്നത് കൊണ്ട് ഉദ്ദേശ്യം. ഈ വെള്ളത്തിൽ നജസ് പ്രവേശിക്കുകയും അതിൻ്റെ നിറം, മണം, രുചി എന്നീ മൂന്ന് സ്വഭാവങ്ങളിൽ നജസ് കാരണത്താൽ മാറ്റം സംഭവിക്കുകയും ചെയ്താലല്ലാതെ ആ വെള്ളം നജസായി പരിഗണിക്കേണ്ടതില്ല.

فوائد الحديث

വെള്ളത്തിൻ്റെ മൂന്ന് ഗുണങ്ങളിൽ ഏതെങ്കിലുമൊന്നിന് നജസ് വീണതു കാരണത്താൽ മാറ്റമുണ്ടായാൽ ആ വെള്ളം നജസായി പരിഗണിക്കപ്പെടും. നിറം, രുചി, മണം എന്നിവയാണ് ഈ മൂന്ന് ഗുണങ്ങൾ. 'രണ്ട് ഖുല്ലത്ത്' എന്ന് വെള്ളത്തിൻ്റെ അളവിനെ നിശ്ചയിച്ചത് പൊതുവെയുള്ള സ്ഥിതി പരിഗണിച്ചു കൊണ്ടാണ്; അല്ലാതെ കൃത്യമായ അളവല്ല ഉദ്ദേശ്യം.

നജസ് കാരണത്താൽ വെള്ളത്തിൻ്റെ നിറത്തിനോ മണത്തിനോ രുചിക്കോ മാറ്റം സംഭവിച്ചാൽ ആ വെള്ളം -അത് കൂടുതലുണ്ടെങ്കിലും കുറച്ചാണെങ്കിലും- നജസാകും എന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.

التصنيفات

വെള്ളവുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ