രോഗപ്പകർച്ചയോ, ശകുനം നോക്കലോ ഇല്ല, എന്നാൽ 'ഫഅ്ല്' ഞാൻ ഇഷ്ടപ്പെടുന്നു." അവർ ചോദിച്ചു: എന്താണ് 'ഫഅ്ല്'? നബി -ﷺ- പറഞ്ഞു:…

രോഗപ്പകർച്ചയോ, ശകുനം നോക്കലോ ഇല്ല, എന്നാൽ 'ഫഅ്ല്' ഞാൻ ഇഷ്ടപ്പെടുന്നു." അവർ ചോദിച്ചു: എന്താണ് 'ഫഅ്ല്'? നബി -ﷺ- പറഞ്ഞു: "ശുഭവാക്കുകൾ

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "രോഗപ്പകർച്ചയോ, ശകുനം നോക്കലോ ഇല്ല, എന്നാൽ 'ഫഅ്ല്' ഞാൻ ഇഷ്ടപ്പെടുന്നു." അവർ ചോദിച്ചു: എന്താണ് 'ഫഅ്ല്'? നബി -ﷺ- പറഞ്ഞു: "ശുഭവാക്കുകൾ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ജാഹിലിയ്യാ കാലഘട്ടത്തിലുള്ളവർ വിശ്വസിച്ചിരുന്ന തരത്തിലുള്ള രോഗപകർച്ചയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൻ്റെ വിധിയോ തീരുമാനമോ ഇല്ലാതെ രോഗം സ്വയം തന്നെ മറ്റുള്ളവരിലേക്ക് പകരുമെന്ന് അവർക്കുണ്ടായിരുന്ന വിശ്വാസം നിരർത്ഥകമാണെന്ന് നബി -ﷺ- അറിയിക്കുന്നു. ശകുനം നോക്കൽ നിരർത്ഥകമായ കാര്യമാണ്. എന്തെങ്കിലും പ്രത്യേക ശബ്ദം കേൾക്കുകയോ കാഴ്ച്ച കാണുകയോ ചെയ്താൽ അത് മോശം സൂചനയാണ് എന്ന വിശ്വാസമാണ് ശകുനം നോക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷികൾ, മൃഗങ്ങൾ, വികലാംഗർ, പ്രത്യേക എണ്ണങ്ങളും ദിവസങ്ങളും മറ്റുമെല്ലാം ആളുകൾ ശകുനമായി കാണാറുണ്ട്. പക്ഷികളെ നോക്കുക എന്ന് സൂചിപ്പിക്കുന്ന 'ത്വയ്‌റഃ' എന്ന പദമാണ് ശകുനം നോക്കുന്നതിനെ വിവരിക്കാൻ നബി -ﷺ- പ്രയോഗിച്ചത്. കാരണം ജാഹിലിയ്യഃ കാലഘട്ടത്തിൽ പ്രസിദ്ധമായിരുന്ന ശകുനം നോക്കുന്ന രീതി അതായിരുന്നു. അവർ ഒരു യാത്രക്കോ കച്ചവടത്തിനോ മറ്റോ ഉദ്ദേശിച്ചാൽ പക്ഷികളെ പറത്തുകയും, അവ വലത്തു ഭാഗത്തേക്ക് പറന്നാൽ അത് ശുഭ സൂചനയായി കണക്കാക്കുകയും ഉദ്ദേശിച്ച കാര്യത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും, ഇടത്തുഭാഗത്തേക്കാണ് പറക്കുന്നത് എങ്കിൽ ദുശ്ശകുനമായി കണക്കാക്കുകയും ആ കാര്യത്തിൽ നിന്ന് പിന്മാറുകയും ചെയ്യുമായിരുന്നു. ശേഷം 'ശുഭവാക്കുകൾ' തനിക്ക് ഇഷ്ടമാണെന്ന് നബി -ﷺ- അറിയിക്കുന്നു. നല്ല വാക്ക് കേൾക്കുമ്പോൾ മനസ്സിൽ സന്തോഷവും ആഹ്ളാദവും ഉണ്ടാകുന്നതിനാണ് 'ശുഭവാക്കുകൾ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിനെ കുറിച്ച് നല്ലവിചാരമുണ്ടാക്കാൻ ഇത്തരം വാക്കുകൾ കാരണമാകുന്നതാണ്.

فوائد الحديث

അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിൻ്റെ ആവശ്യകത. അല്ലാഹുവാണ് നന്മകളെല്ലാം നൽകുന്നത്. തിന്മകളെല്ലാം അല്ലാഹുവല്ലാതെ തടുക്കുകയുമില്ല.

'ത്വയ്‌റഃത്ത്' (ശകുനം നോക്കൽ) വിരോധിക്കപ്പെട്ടിരിക്കുന്നു. എന്തെങ്കിലുമൊരു കാര്യം ദുശ്ശകുനമായി കാണലും ഉദ്ദേശിച്ച കാര്യത്തിൽ നിന്ന് അത് കാരണം പിന്മാറുകയും ചെയ്യലാണ് അത് കൊണ്ട് ഉദ്ദേശം.

ശുഭവാക്കുകൾ എന്നത് വിലക്കപ്പെട്ട ശകുനത്തിൻ്റെ പരിധിയിൽ ഉൾപ്പെടുകയില്ല. മറിച്ച്, അല്ലാഹുവിനെ കുറിച്ചുള്ള നല്ല വിചാരമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്.

എല്ലാ കാര്യങ്ങളും അല്ലാഹുവിൻ്റെ വിധിനിർണ്ണയ പ്രകാരം മാത്രമാണ് സംഭവിക്കുന്നത്. അവൻ മാത്രമാണ് എല്ലാ നിയന്ത്രിക്കുന്നത്; അവന് അതിൽ യാതൊരു പങ്കുകാരനുമില്ല.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം