إعدادات العرض
സ്വർഗക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! ദുർബലനും അടിച്ചമർത്തപ്പെട്ടവനുമായ എല്ലാവരും (ആണവർ).…
സ്വർഗക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! ദുർബലനും അടിച്ചമർത്തപ്പെട്ടവനുമായ എല്ലാവരും (ആണവർ). അല്ലാഹുവിൻ്റെ മേൽ അവൻ ശപഥം ചെയ്തു പറഞ്ഞാൽ അല്ലാഹു അത് സത്യമായി പുലർത്തുന്നതാണ്. നരകക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! പരുഷനും അതിക്രമിയും അഹങ്കാരിയുമായ എല്ലാവരും
ഹാരിഥ ബ്നു വഹബ് അൽഖുസാഈ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "സ്വർഗക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! ദുർബലനും അടിച്ചമർത്തപ്പെട്ടവനുമായ എല്ലാവരും (ആണവർ). അല്ലാഹുവിൻ്റെ മേൽ അവൻ ശപഥം ചെയ്തു പറഞ്ഞാൽ അല്ലാഹു അത് സത്യമായി പുലർത്തുന്നതാണ്. നരകക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! പരുഷനും അതിക്രമിയും അഹങ്കാരിയുമായ എല്ലാവരും."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Türkçe اردو 中文 हिन्दी Tagalog ئۇيغۇرچە Hausa Kurdî Kiswahili Português සිංහල Русский Nederlands Tiếng Việt অসমীয়া ગુજરાતી አማርኛ پښتو ไทย नेपालीالشرح
സ്വർഗക്കാരുടെയും നരകക്കാരുടെയും ചില വിശേഷണങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നത്. സ്വർഗക്കാരിൽ ബഹുഭൂരിപക്ഷവും "ദുർബലരും അടിച്ചമർത്തപ്പെട്ടവരും" ആയിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൻ്റെ മുൻപിൽ വിനയാന്വിതരും അവന് വേണ്ടി അങ്ങേയറ്റത്തെ താഴ്മ കാണിക്കുന്നവരുമാണവർ. ജനങ്ങൾ അവനെ അടിച്ചമർത്തുകയും നിസ്സാരവൽക്കരിക്കുകയും ചെയ്യുന്ന സ്ഥിതി വരെ അവന് വന്നെത്തിയേക്കാം. എന്നാൽ അല്ലാഹുവിന് വേണ്ടി വിനയം കാണിച്ച ഈ മനുഷ്യനാകട്ടെ, അല്ലാഹുവിൻ്റെ ഔദാര്യത്തിൽ പ്രതീക്ഷ വെച്ചു കൊണ്ട് ഒരു കാര്യം അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു പറഞ്ഞാൽ അല്ലാഹു അത് നിർവ്വഹിച്ചു നൽകുകയും, അവൻ്റെ പ്രാർത്ഥനക്കും തേട്ടത്തിനും ഉത്തരം നൽകുകയും ചെയ്യുന്നതാണ്. എന്നാൽ നരകക്കാരിൽ ബഹുഭൂരിപക്ഷവും 'പരുഷന്മാരാണ്'; അവർ കഠിനമായി തർക്കിക്കുന്നവരും യാതൊരു മയവും പുലർത്താത്തവരുമാണ്. നന്മകൾക്ക് കീഴൊതുങ്ങാത്ത മ്ലേഛരുമായിരിക്കും അക്കൂട്ടർ. അതിക്രമിയും അഹങ്കാരിയും തീറ്റക്കൊതിയനും, പൊണ്ണത്തടിയനും, തൻ്റെ നടത്തത്തിൽ അഹന്ത പുലർത്തുന്നവരും,മോശം സ്വഭാവമുള്ളവരുമായിരിക്കും അവർ. സത്യത്തെ നിഷേധിക്കുകയും, മറ്റുള്ളവരെ തരംതാണവരായി കാണുകയും ചെയ്യുന്ന അഹങ്കാരികളുമായിരിക്കും അക്കൂട്ടർ.فوائد الحديث
സ്വർഗക്കാരുടെ സ്വഭാവങ്ങൾ ജീവിതത്തിൽ പകർത്താനുള്ള പ്രേരണയും, നരകക്കാരുടെ സ്വഭാവങ്ങളിൽ നിന്ന് അകലം പാലിക്കാനുള്ള താക്കീതും.
വിനയവും താഴ്മയും
അല്ലാഹുവിന് വേണ്ടിയും, അവൻ്റെ കൽപ്പനകൾക്കും വിലക്കുകൾക്കും മുൻപിലും, അവക്ക് കീഴൊതുങ്ങുന്നതിലുമായിരിക്കണം. മറ്റുള്ളവരുടെ മേൽ അഹങ്കാരം പുലർത്താതിരിക്കുന്നതിലൂടെയാണ് സൃഷ്ടികളോട് വിനയം കാണിക്കേണ്ടത്.
ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "സ്വർഗക്കാരിൽ ഭൂരിപക്ഷവും നരകക്കാരിൽ ഭൂരിപക്ഷവും എന്ന് പ്രയോഗിച്ചതിൽ നിന്ന് അവരിൽ എല്ലാവരും ഇത്തരക്കാർ തന്നെയായിരിക്കില്ല എന്നു കൂടെ മനസ്സിലാക്കാം."
التصنيفات
മരണാനന്തര ജീവിതം