നിങ്ങളിലാരെങ്കിലും ജുമുഅക്ക് വരുന്നെങ്കിൽ അവൻ കുളിക്കട്ടെ

നിങ്ങളിലാരെങ്കിലും ജുമുഅക്ക് വരുന്നെങ്കിൽ അവൻ കുളിക്കട്ടെ

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "നിങ്ങളിലാരെങ്കിലും ജുമുഅക്ക് വരുന്നെങ്കിൽ അവൻ കുളിക്കട്ടെ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ജുമുഅ നിസ്കാരത്തിന് വരുന്നവർ ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ വേണ്ടി കുളിക്കുന്നത് പോലെ കുളിക്കണമെന്നും, അത് വളരെ പുണ്യകരമായ പ്രവർത്തിയാണെന്നും ഈ ഹദീഥിൽ നബി -ﷺ- ഊന്നിപ്പറയുന്നു.

فوائد الحديث

ജുമുഅഃ ദിവസത്തെ കുളി ഏറെ പ്രാധാന്യമുള്ള കാര്യമാണ്. വെള്ളിയാഴ്ച്ച ദിവസം മസ്ജിദിലേക്ക് പുറപ്പെടുന്നതിന് മുൻപ് കുളിക്കുക എന്നതാണ് കൂടുതൽ ശ്രേഷ്ഠകരം.

ശുദ്ധിയും സുഗന്ധവും കാത്തുസൂക്ഷിക്കുക എന്നത് മുസ്‌ലിമിൻ്റെ സ്വഭാവഗുണങ്ങളിൽ പെട്ടതും അവൻ്റെ മര്യാദയുടെ ഭാഗവുമാണ്. ജനങ്ങളെ കണ്ടുമുട്ടുകയും അവരുമായി കൂടിയിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ അതിൻ്റെ പ്രാധാന്യം കൂടുതൽ അധികരിക്കുന്നു. ജുമുഅഃയും ജമാഅത്തുകളും അതിൽ തന്നെയും പ്രത്യേകം ശ്രദ്ധിക്കേണ്ട സന്ദർഭങ്ങളാണ്.

ജുമുഅഃ നിർബന്ധമാകുന്നവരോടുള്ളതാണ് ഹദീഥിലെ കൽപ്പന. കാരണം അവരാണല്ലോ ജുമുഅക്ക് മസ്ജിദിലേക്ക് വന്നെത്തുന്നത്.

ജുമുഅഃക്ക് വരുന്നവർ ശുദ്ധിയിൽ വരുക എന്നത് പ്രത്യേകം പുണ്യമുള്ള കാര്യമാണ്. ശരീരത്തിലെ ദുർഗന്ധവും മറ്റും നീങ്ങുന്നത് വരെ വൃത്തിയായി കുളിക്കുകയും, ശേഷം സുഗന്ധം പുരട്ടുകയും ചെയ്യുകയാണ് ഏറ്റവും നല്ലത്. ഒരാൾ വുദൂഅ് ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂവെങ്കിൽ അവൻ തൻ്റെ നിർബന്ധബാധ്യത നിറവേറ്റിയിരിക്കുന്നു.

التصنيفات

കുളി, ജുമുഅഃ നമസ്കാരം