ഹിംസ്രജന്തുക്കളായ മുനപ്പല്ലുകളുള്ള എല്ലാ ജീവികളെയും, റാഞ്ചാനുള്ള നഖങ്ങളുള്ള എല്ലാ പക്ഷികളെയും…

ഹിംസ്രജന്തുക്കളായ മുനപ്പല്ലുകളുള്ള എല്ലാ ജീവികളെയും, റാഞ്ചാനുള്ള നഖങ്ങളുള്ള എല്ലാ പക്ഷികളെയും (ഭക്ഷിക്കുന്നത്) നബി -ﷺ- വിലക്കിയിരിക്കുന്നു

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: ഹിംസ്രജന്തുക്കളായ മുനപ്പല്ലുകളുള്ള എല്ലാ ജീവികളെയും, റാഞ്ചാനുള്ള നഖങ്ങളുള്ള എല്ലാ പക്ഷികളെയും (ഭക്ഷിക്കുന്നത്) നബി -ﷺ- വിലക്കിയിരിക്കുന്നു.

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

വശങ്ങളിൽ കാണപ്പെടുന്ന മൂർച്ചയുള്ള പല്ലുകൾ കൊണ്ട് വേട്ടയാടുന്ന ഹിംസ്രജന്തുക്കളെ ഭക്ഷിക്കുന്നതും, കാലിലെ നഖങ്ങൾ കൊണ്ട് അക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്ന പക്ഷികളെ ഭക്ഷിക്കുന്നതും നബി -ﷺ- വിലക്കിയിരിക്കുന്നു.

فوائد الحديث

ഭക്ഷണത്തിലും പാനീയത്തിലും ശുദ്ധമായവ മാത്രമേ കഴിക്കാവൂ എന്നതിൽ ഇസ്‌ലാം പുലർത്തിയ ശ്രദ്ധയും പരിഗണനയും.

ഭക്ഷണങ്ങളുടെ കാര്യത്തിലുള്ള അടിസ്ഥാന നിയമം അവയെല്ലാം അനുവദനീയമാണ് എന്നതാണ്; നിഷിദ്ധമാണെന്ന് വ്യക്തമായ തെളിവ് വന്നവയല്ലാതെ ഒന്നും നിഷിദ്ധമാണെന്ന് പറയുക സാധ്യമല്ല.

التصنيفات

മൃഗങ്ങൾ, പക്ഷികൾ എന്നിവയിൽ നിന്ന് അനുവദനീയമായവയും നിഷിദ്ധമായവയും