നബി -ﷺ- നിസ്കരിക്കുമ്പോൾ അവിടുത്തെ രണ്ട് കൈകളും -കക്ഷത്തിലെ വെളുപ്പ് കാണുന്നത് വരെ-…

നബി -ﷺ- നിസ്കരിക്കുമ്പോൾ അവിടുത്തെ രണ്ട് കൈകളും -കക്ഷത്തിലെ വെളുപ്പ് കാണുന്നത് വരെ- അകറ്റിപ്പിടിക്കുമായിരുന്നു

അബ്ദുല്ലാഹി ബ്നു മാലിക് ഇബ്നി ബുഹൈനഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- നിസ്കരിക്കുമ്പോൾ അവിടുത്തെ രണ്ട് കൈകളും -കക്ഷത്തിലെ വെളുപ്പ് കാണുന്നത് വരെ- അകറ്റിപ്പിടിക്കുമായിരുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- സുജൂദ് ചെയ്യുന്ന വേളയിൽ തൻ്റെ രണ്ട് കൈകളും അകറ്റിപ്പിടിക്കാറുണ്ടായിരുന്നു. തൻ്റെ പാർശ്വങ്ങളിൽ നിന്ന് രണ്ട് കൈകളും -ചിറകുകൾ വിടർത്തിയത് പോലെ- അകറ്റുന്നതിനാൽ അവിടുത്തെ കക്ഷത്തിലെ വെളുപ്പ് കാണാൻ സാധിക്കുമായിരുന്നു. നബി -ﷺ- തൻ്റെ രണ്ട് മുഴം കൈകളും പാർശ്വങ്ങളിൽ നിന്ന് അകറ്റിപ്പിടിക്കുകയും, അവ ചിറകുകൾ പോലെ വിരിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നത് ബോധ്യപ്പെടുത്താനാണ് ഈ പ്രയോഗം.

فوائد الحديث

സുജൂദിൽ പാലിച്ചിരിക്കേണ്ട സുന്നത്തായ രൂപം ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു. രണ്ട് കൈകളുടെ മുട്ടുകളുടെ മുകളിലുള്ള ഭാഗം തൻ്റെ പാർശ്വങ്ങളിൽ നിന്ന് അകറ്റിപ്പിടിക്കുക എന്നതാണത്.

ജമാഅത്തായി നിസ്കരിക്കുമ്പോൾ തൻ്റെ അടുത്തുള്ള വ്യക്തിക്ക് പ്രയാസമുണ്ടാക്കുമെങ്കിൽ ഈ രൂപം പ്രയോഗവത്കരിക്കേണ്ടതില്ല.

സുജൂദിൽ രണ്ട് കൈകളും അകറ്റിപ്പിടിക്കുന്നതിന് പിന്നിൽ പല യുക്തികളും പ്രയോജനങ്ങളുമുണ്ട്. നിസ്കരിക്കുന്ന വ്യക്തിക്ക് തൻ്റെ പ്രവർത്തിയിലുള്ള താൽപ്പര്യവും ഉന്മേഷവും പ്രകടിപ്പിക്കുന്ന രൂപമാണ് അത്, ഈ രൂപം സ്വീകരിക്കുമ്പോൾ സുജൂദ് എന്ന ആരാധനാ കർമത്തിൽ എല്ലാ അവയവങ്ങളും ഒരു പോലെ പങ്കുചേരുന്നുണ്ട്, എന്നിങ്ങനെയുള്ള ചില കാര്യങ്ങൾ അതിൽ പെട്ടതാണ്. നിസ്കാരത്തിൽ അല്ലാഹുവിൻ്റെ മുൻപിൽ വിനയം കൂടുതൽ പ്രകടമാക്കുന്ന രൂപവും, സുജൂദിൻ്റെ വേളയിൽ മൂക്കും നെറ്റിയും ഭൂമിയിൽ കൂടുതൽ പതിയാൻ സഹായകമായ രീതിയും, ഓരോ അവയവങ്ങളും വേറിട്ടു നിൽക്കാൻ വഴിയൊരുക്കുന്നതുമാണ് ഈ രീതി എന്നും ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്.

التصنيفات

നിസ്കാരത്തിലെ നബി -ﷺ- യുടെ മാർഗം