إعدادات العرض
ഖിയാമത്ത് നാളിൽ ഒരാളെ കൊണ്ടുവരപ്പെടും. അങ്ങനെ അവൻ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും, അവൻ്റെ വയറ്റിലെ…
ഖിയാമത്ത് നാളിൽ ഒരാളെ കൊണ്ടുവരപ്പെടും. അങ്ങനെ അവൻ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും, അവൻ്റെ വയറ്റിലെ കുടൽമാലകൾ വേഗതയിൽ പുറത്തേക്ക് തെറിച്ചു കൊണ്ടിരിക്കുകയും ചെയ്യും. കഴുത ആട്ടുകല്ലിൽ തിരിയുന്നത് പോലെ, അവനതുമായി തിരിഞ്ഞു കൊണ്ടിരിക്കുന്നതാണ്
ഉസാമഃ ബ്നു സയ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹത്തോട് ചിലർ പറഞ്ഞു: "താങ്കൾ (ഖലീഫ) ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അരികിൽ പ്രവേശിക്കുകയും, അദ്ദേഹത്തോട് (ഉപദേശിച്ചു) സംസാരിക്കുകയും ചെയ്യുന്നില്ലേ?!" ഉസാമഃ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നിങ്ങളെ കേൾപ്പിച്ചു കൊണ്ടല്ലാതെ ഞാൻ അദ്ദേഹത്തോട് സംസാരിക്കരുത് എന്നാണോ നിങ്ങൾ വിചാരിക്കുന്നത്. എനിക്കും അദ്ദേഹത്തിനും ഇടയിൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്; എന്തെങ്കിലുമൊരു കുഴപ്പത്തിന് ഞാൻ വാതിൽ തുറന്നിടാത്ത വിധത്തിൽ. അതിൻ്റെ വാതിൽ ആദ്യം തുറക്കുന്നത് ഞാനാകാൻ എനിക്ക് യാതൊരു ഇഷ്ടവുമില്ല. എൻ്റെ മേൽ ഭരണാധികാരിയായിട്ടുള്ള ഒരാളോട് അദ്ദേഹം ജനങ്ങളിൽ ഏറ്റവും നല്ലവനാണെന്ന് -നബി -ﷺ- ഇപ്രകാരം പറഞ്ഞു കേട്ടതിന് ശേഷം- ഞാനൊരിക്കലും പറയുകയുമില്ല: "ഖിയാമത്ത് നാളിൽ ഒരാളെ കൊണ്ടുവരപ്പെടും. അങ്ങനെ അവൻ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും, അവൻ്റെ വയറ്റിലെ കുടൽമാലകൾ വേഗതയിൽ പുറത്തേക്ക് തെറിച്ചു കൊണ്ടിരിക്കുകയും ചെയ്യും. കഴുത ആട്ടുകല്ലിൽ തിരിയുന്നത് പോലെ, അവനതുമായി തിരിഞ്ഞു കൊണ്ടിരിക്കുന്നതാണ്. അപ്പോൾ നരകക്കാർ അവൻ്റെ അരികിൽ ഒരുമിച്ചു കൂടും. അവർ ചോദിക്കും: അല്ല മനുഷ്യാ! നിനക്കെന്തു സംഭവിച്ചു?! നീ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാറുണ്ടായിരുന്നല്ലോ?" അപ്പോൾ അയാൾ പറയും: "അതെ! ഞാൻ നന്മ കൽപ്പിക്കുമായിരുന്നെങ്കിലും അത് പ്രവർത്തിക്കാറുണ്ടായിരുന്നില്ല. ഞാൻ തിന്മ വിരോധിക്കാറുണ്ടെങ്കിലും അത് പ്രവർത്തിക്കുമായിരുന്നു."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Hausa Kurdî Kiswahili Português සිංහල አማርኛ অসমীয়া Tiếng Việt ગુજરાતી Nederlands پښتو नेपाली ไทย Svenska Кыргызча Română Malagasy ಕನ್ನಡ Српски తెలుగు ქართულიالشرح
ഉസാമഃ ബ്നു സയ്ദ് -رَضِيَ اللَّهُ عَنْهُ- വിനോട് ഒരിക്കൽ ചിലർ ചോദിച്ചു: "താങ്കൾ ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അരികിൽ പ്രവേശിക്കുകയും, ജനങ്ങൾക്കിടയിൽ സംഭവിച്ചിരിക്കുന്ന ഫിത്നകളെ കുറിച്ചും, അത് പരിപൂർണ്ണമായി അണച്ചു കളയേണ്ടതിനെ കുറിച്ചും സംസാരിക്കുന്നില്ലേ?!" എന്നാൽ താൻ അദ്ദേഹത്തോട് രഹസ്യമായി സംസാരിച്ചിട്ടുണ്ട് എന്നും, കുഴപ്പം ആളിക്കത്തിക്കാതിരിക്കാൻ വേണ്ടിയാണ് താൻ അപ്രകാരം ചെയ്തത് എന്നും, ഭരണാധികാരികളെ പരസ്യമായി തിരുത്തുക എന്നത് അദ്ദേഹത്തിൻ്റെ ഉദ്ദേശ്യത്തിൽ പെട്ടതല്ലെന്നും, അത് ഖലീഫഃക്കെതിരെ ജനങ്ങൾ നീങ്ങുന്നതിനും അങ്ങനെ വലിയ കുഴപ്പവും തിന്മയും ഉടലെടുക്കുന്നതിനും കാരണമാകുമെന്നും, അതിൻ്റെ വാതിൽ ആദ്യം തുറക്കുന്നവൻ താനായിത്തീരണമെന്ന് തനിക്ക് തീരെ ആഗ്രഹമില്ലെന്നും ഉസാമഃ അവർക്ക് മറുപടി നൽകി. ശേഷം ഉസാമഃ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: അദ്ദേഹം ഭരണാധികാരികളെ രഹസ്യമായാണ് തിരുത്താറുള്ളത്. ഭരണാധികാരിയോടാണെങ്കിൽ പോലും. അവരെ മുഖത്ത് നോക്കി അന്യായമായി പുകഴ്ത്തി കൊണ്ടും, അവരോട് വിധേയത്വം കാണിച്ചു കൊണ്ടും അദ്ദേഹം സംസാരിക്കുകയില്ല. നബി -ﷺ- യുടെ ഒരു ഹദീഥ് കേട്ടതിന് ശേഷം അദ്ദേഹം അക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. ആ ഹദീഥിൽ നബി -ﷺ- പറഞ്ഞതിൻ്റെ ചുരുക്കം ഇപ്രകാരമാണ്: അന്ത്യനാളിൽ ഒരു മനുഷ്യൻ കൊണ്ടുവരപ്പെടുകയും, നരകത്തിലേക്ക് അവൻ വലിച്ചെറിയപ്പെടുകയും ചെയ്യും. അങ്ങനെ അവൻ്റെ വയറ്റിനുള്ളിൽ നിന്ന് കുടൽമാലകൾ വേഗത്തിൽ പുറത്തേക്ക് ചാടിക്കൊണ്ടിരിക്കും; നരകാഗ്നിയുടെ കഠിനമായ ചൂടും, ശിക്ഷയുടെ കടുപ്പവും കാരണത്താലാണത്. തൻ്റെ കുടൽമാലകളുമായി അവൻ ഈ അവസ്ഥയിൽ നരകത്തിൽ ചുറ്റിക്കൊണ്ടിരിക്കും; ഒരു കഴുത ആട്ടുകല്ലിന് ചുറ്റും കറങ്ങുന്നത് പോലെയായിരിക്കും അത്. അങ്ങനെ നരകക്കാർ അവൻ്റെ ചുറ്റും കൂടിനിൽക്കുകയും, അവനോട് ചോദിക്കുകയും ചെയ്യും: ഹേ മനുഷ്യാ! നീ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാറുണ്ടായിരുന്ന ഒരാളാണല്ലോ?! അപ്പോൾ അയാൾ പറയും: അതെ! എന്നാൽ ഞാൻ നന്മ കൽപ്പിക്കുമായിരുന്നെങ്കിലും അത് പ്രവർത്തിക്കാറില്ലായിരുന്നു. തിന്മ ഞാൻ വിരോധിക്കാറുണ്ടായിരുന്നെങ്കിലും അത് ഞാൻ ചെയ്യാറുണ്ടായിരുന്നു.فوائد الحديث
ഭരണാധികാരികളെ ഗുണദോഷിക്കുന്ന വിഷയത്തിലുള്ള അടിസ്ഥാനം അത് രഹസ്യമായി -അവനും ഭരണാധികാരിക്കും ഇടയിലായിരിക്കണം- എന്നതാണ്. പൊതുജനങ്ങൾക്കിടയിൽ അക്കാര്യം അവൻ പരസ്യമായി സംസാരിക്കുക പാടില്ല.
വാക്കും പ്രവർത്തിയും എതിരാകുന്നവനുള്ള കഠിനമായ താക്കീത്.
ഭരണാധികാരികളോട് പെരുമാറുന്നതിൽ പാലിക്കേണ്ട മര്യാദയും സൗമ്യതയും, അവരോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയും.
സത്യം അറിയിച്ചു നൽകേണ്ട സന്ദർഭത്തിൽ ഭരണാധികാരിയുടെ മുൻപിൽ കൃത്രിമത്വം പുലർത്തുന്നതിനെതിരെയുള്ള താക്കീതും, അസത്യത്തിന് വിധേയത്വം കാണിച്ചു കൊണ്ട് മനസ്സിലില്ലാത്തത് പുറമേക്ക് പ്രകടമാക്കുക എന്ന സ്വഭാവത്തിൻ്റെ ഗൗരവവും.