അല്ലാഹുവിൻ്റെ മാർഗത്തിൽ കാലുകളിൽ മണ്ണു പുരണ്ട ഒരാളെയും നരകം സ്പർശിക്കുകയില്ല

അല്ലാഹുവിൻ്റെ മാർഗത്തിൽ കാലുകളിൽ മണ്ണു പുരണ്ട ഒരാളെയും നരകം സ്പർശിക്കുകയില്ല

അബൂ അബ്സ് അബ്ദു റഹ്മാൻ ബ്നു ജബ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ കാലുകളിൽ മണ്ണു പുരണ്ട ഒരാളെയും നരകം സ്പർശിക്കുകയില്ല."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിന് വേണ്ടി കാലിൽ മണ്ണു പുരണ്ട ഒരാളെയും നരകം സ്പർശിക്കുകയില്ല എന്ന് നബി -ﷺ- സന്തോഷവാർത്ത അറിയിക്കുന്നു.

فوائد الحديث

അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർക്ക് നരകമോചനമുണ്ട് എന്ന സന്തോഷവാർത്ത നൽകുന്നു ഈ ഹദീഥ്.

ശരീരത്തിൽ മുഴുവൻ മണ്ണു പുരളാമെങ്കിലും കാലുകൾ പ്രത്യേകം നബി -ﷺ- എടുത്തു പറഞ്ഞു. കാരണം അക്കാലഘട്ടത്തിൽ യുദ്ധം ചെയ്യുന്ന ഭൂരിപക്ഷം പടയാളികളും കാൽനടക്കാരായിരുന്നു. അതിനാൽ കാലുകളിൽ അനിവാര്യമായും മണ്ണു പുരളുക തന്നെ ചെയ്യുമായിരുന്നു.

ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "കേവലം കാലിൽ മണ്ണു പുരളുന്നത് വരെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന കാര്യമാണെങ്കിൽ തൻ്റെ കഴിവിൻ്റെ പരമാവധി പരിശ്രമിക്കുകയും സാധ്യമായതെല്ലാം അല്ലാഹുവിൻ്റെ മാർഗത്തിൽ നൽകുകയും ചെയ്തവൻ്റെ അവസ്ഥ എന്തായിരിക്കും?!"

التصنيفات

ജിഹാദിൻ്റെ ശ്രേഷ്ഠത