നബി -ﷺ- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് വഫാത്താകുന്നത് വരെ…

നബി -ﷺ- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് വഫാത്താകുന്നത് വരെ (മരണപ്പെടുന്നത് വരെ) അത് തുടർന്നു. അദ്ദേഹത്തിന് ശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫിരുന്നു

മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് വഫാത്താകുന്നത് വരെ (മരണപ്പെടുന്നത് വരെ) അത് തുടർന്നു. അദ്ദേഹത്തിന് ശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫിരുന്നു.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുഅ്മിനീങ്ങളുടെ മാതാവായ ആഇശ (رضي الله عنها) നബി(ﷺ) റമദാനിലെ അവസാനത്തെ പത്തിൽ മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു എന്ന് അറിയിക്കുന്നു. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ടായിരുന്നു അവിടുന്ന് അപ്രകാരം ചെയ്തിരുന്നത്. ഈ രൂപത്തിൽ വഫാത്താകുന്നത് വരെ അവിടുന്ന് തുടർന്നു. നബി (ﷺ) യുടെ ശേഷം അവിടുത്തെ പത്‌നിമാരും ഇഅ്തികാഫ് സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നു.

فوائد الحديث

മസ്ജിദുകളിൽ ഇഅ്തികാഫ് ഇരിക്കുക എന്നത് പുണ്യകർമ്മമാണ്. അത് സ്ത്രീകൾക്കാണെങ്കിലും -ഇസ്‌ലാമിക മര്യാദകൾ പാലിച്ചു കൊണ്ടും, ഫിത്നകളിൽ നിന്ന് സുരക്ഷിതമായ സാഹചര്യത്തിലും-അനുവദനീയമാണ്.

റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കുന്നത് വളരെ പ്രബലമായ സുന്നത്താണ്. കാരണം, നബി -ﷺ- ഇക്കാര്യം തുടർച്ചയായി ചെയ്തിരുന്നു.

ഇഅ്തികാഫ് എന്നത് ദുർബലമാക്കപ്പെട്ടിട്ടില്ല. ഇന്നും നിലനിൽക്കുന്ന സുന്നത്താണത്. നബി -ﷺ- യുടെ കാലശേഷം പത്നിമാരുടെ ഇഅ്തികാഫ് ഇതിനുള്ള തെളിവാണ്.

التصنيفات

ഇഅ്തികാഫ്