إعدادات العرض
ഞാൻ ഉമർ ബ്നുൽ ഖത്താബിനോടൊപ്പം പെരുന്നാളിന് സാക്ഷിയായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "ഈ രണ്ട് ദിവസങ്ങളിൽ…
ഞാൻ ഉമർ ബ്നുൽ ഖത്താബിനോടൊപ്പം പെരുന്നാളിന് സാക്ഷിയായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "ഈ രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്. നിങ്ങളുടെ നോമ്പ് നിങ്ങൾ അവസാനിപ്പിക്കുന്ന ദിവസവും, നിങ്ങളുടെ ബലിമൃഗത്തിൽ നിന്ന് (മാംസം) നിങ്ങൾ ഭക്ഷിക്കുന്ന ദിവസവും
ഇബ്നു അസ്ഹറിൻ്റെ അടിമയായിരുന്ന, അബൂ ഉബൈദ് നിവേദനം: "ഞാൻ ഉമർ ബ്നുൽ ഖത്താബിനോടൊപ്പം പെരുന്നാളിന് സാക്ഷിയായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "ഈ രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്. നിങ്ങളുടെ നോമ്പ് നിങ്ങൾ അവസാനിപ്പിക്കുന്ന ദിവസവും, നിങ്ങളുടെ ബലിമൃഗത്തിൽ നിന്ന് (മാംസം) നിങ്ങൾ ഭക്ഷിക്കുന്ന ദിവസവും."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog اردو 中文 हिन्दी ئۇيغۇرچە Hausa Português Kurdî සිංහල Kiswahili Tiếng Việt অসমীয়া ગુજરાતી Nederlands አማርኛ ไทย Românăالشرح
ഈദുൽ ഫിത്ർ ദിവസവും (ശവ്വാൽ ഒന്ന്) ബലി പെരുന്നാൾ ദിവസവും (ദുൽ ഹിജ്ജഃ 10) നോമ്പെടുക്കുന്നത് നബി (ﷺ) വിലക്കിയിരിക്കുന്നു. റമദാൻ മാസത്തിലെ നോമ്പ് അവസാനിപ്പിക്കുന്ന ദിവസമാണ് ഈദുൽ ഫിത്ർ ദിവസം. ഉദ്ഹിയ്യത്തിൽ നിന്ന് ഭക്ഷിക്കുന്ന ദിവസമാണ് ബലി പെരുന്നാൾ ദിവസം.فوائد الحديث
ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ, (അതിന് ശേഷമുള്ള മൂന്ന് ദിവസങ്ങളായ) അയ്യാമുത്തശ്‌രീഖ് എന്നിവയിൽ നോമ്പ് നോൽക്കുന്നത് നിഷിദ്ധമായ ഹറാമാണ്. ബലിയർപ്പണത്തിൻ്റെ ദിവസത്തിന് ശേഷമുള്ള ദിവസങ്ങളാണ് അയ്യാമുത്തശ്‌രീഖ്; അന്നേ ദിവസം ബലിയർപ്പിക്കാൻ മൃഗത്തെ ലഭിക്കാത്ത (ഹാജിമാർക്ക്) നോമ്പെടുക്കാൻ അനുവാദമുണ്ട്.
ഇബ്നു ഹജർ (رحمه الله) പറയുന്നു: "രണ്ടു പെരുന്നാൾ ദിവസങ്ങളുടെയും വിശേഷണം നബി (ﷺ) ഹദീഥിൽ വിവരിച്ചതിൽ നിന്ന് അന്നേ ദിവസം നോമ്പെടുക്കൽ വിലക്കപ്പെട്ടതിൻ്റെ കാരണം മനസ്സിലാക്കുക എന്ന പ്രയോജനം ലഭിക്കുന്നതാണ്.
ഈദുൽ ഫിത്ർ
നോമ്പിൽ നിന്നുള്ള വേറിടലും, റമദാനിൻ്റെ നോമ്പ് പൂർത്തീകരിച്ചതിൻ്റെ നന്ദിപ്രകടനവും, റമദാൻ മാസത്തിൻ്റെ അതിര് വേർതിരിക്കലുമാണ്. ബലി പെരുന്നാളാകട്ടെ, ബലിയർപ്പിച്ചവർക്ക് തങ്ങളുടെ ബലിമാംസത്തിൽ നിന്ന് ഭക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ ഇബാദത്ത് ചെയ്യാനുള്ള വഴിയും."
ഓരോ സന്ദർഭത്തിലെയും സാഹചര്യത്തിലെയും വിധിവിലക്കുകൾ പ്രസ്തുത വേളകളിൽ പഠിപ്പിച്ചു നൽകുക എന്നത് ഖതീബുമാർ അവരുടെ ഖുതുബകളിൽ
ശ്രദ്ധിക്കേണ്ട കാര്യമാണ്.
ബലിയർപ്പിക്കപ്പെട്ട മൃഗത്തിൻ്റെ മാംസം ഭക്ഷിക്കുക എന്നത് പുണ്യകരമാണ്.
التصنيفات
നോമ്പുകാരന് മേൽ നിഷിദ്ധമായ കാര്യങ്ങൾ