إعدادات العرض
മുസ്‌ലിമായ ഒരു വ്യക്തിയുടെ ജീവൻ മൂന്ന് കാരണങ്ങളാലല്ലാതെ ഹനിക്കപ്പെടരുത്
മുസ്‌ലിമായ ഒരു വ്യക്തിയുടെ ജീവൻ മൂന്ന് കാരണങ്ങളാലല്ലാതെ ഹനിക്കപ്പെടരുത്
ഇബ്നു മസ്ഊദ് (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: "മുസ്‌ലിമായ ഒരു വ്യക്തിയുടെ ജീവൻ മൂന്ന് കാരണങ്ങളാലല്ലാതെ ഹനിക്കപ്പെടരുത്. വിവാഹിതനായ ഒരാൾ വ്യഭിചരിച്ചാൽ, ഒരാളെ കൊലപ്പെടുത്തിയതിന് പകരമായി, ദീൻ ഉപേക്ഷിച്ചു കൊണ്ട് മുസ്‌ലിം സമൂഹത്തിൽ നിന്ന് വേർപിരിഞ്ഞവൻ."
الترجمة
العربية বাংলা Bosanski English Español Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी ئۇيغۇرچە Hausa Kurdî Português සිංහල Македонски नेपाली دری Lietuvių پښتو Shqip ગુજરાતી ភាសាខ្មែរ Українська Čeština Magyar Српски ქართული ਪੰਜਾਬੀ Kiswahili فارسی ಕನ್ನಡالشرح
മുസ്‌ലിമായ ഒരാളുടെ ജീവൻ പവിത്രമാണ്; എന്നാൽ, താഴെ പറയുന്ന മൂന്ന് കാര്യങ്ങളിൽ ഒന്ന് ചെയ്താൽ അവൻ്റെ മേൽ വധശിക്ഷ നടപ്പിലാക്കപ്പെടുന്നതാണ്: ഒന്നാമത്തേത്: ശരിയായ വിവാഹത്തിലൂടെ ദാമ്പത്യബന്ധത്തിൽ പ്രവേശിച്ച ഒരാൾ അതിന് ശേഷം വ്യഭിചരിച്ചാൽ. അവനെ എറിഞ്ഞു കൊല്ലുക എന്നതാണ് അവൻ്റെ മേലുള്ള ശിക്ഷാവിധി. രണ്ടാമത്തേത്: വധിക്കപ്പെടാൻ അനുവാദമില്ലാത്ത ഒരാളെ അന്യായമായി മനഃപൂർവം വധിച്ചവൻ. അവൻ്റെ കാര്യത്തിലും പ്രതിക്രിയയായി വധശിക്ഷ നടപ്പിലാക്കപ്പെടുന്നതാണ്; പക്ഷേ ഈ നിയമം നടപ്പിലാക്കുന്നതിന് മുൻപ് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. മൂന്നാമത്തേത്: മുസ്‌ലിം സമൂഹത്തിൽ നിന്ന് പുറത്തുപോയവൻ. ഈ പറഞ്ഞതിൽ ഇസ്‌ലാം പൂർണ്ണമായി ഉപേക്ഷിച്ച് മുർത്തദ്ദായ മതപരിത്യാഗി ഉൾപ്പെടുന്നതാണ്. അതു പോലെ, ഖവാരിജുകൾ (നിയമപരമായി ഭരണം നടത്തുന്നവർക്കെതിരെ സായുധ വിപ്ലവം നയിക്കുന്നവർ), വഴികൊള്ളക്കാർ എന്നിവരെ പോലെ, ദീനിന്റെ ചില ഭാഗങ്ങൾ ഉപേക്ഷിച്ച് വേർപിരിയുന്നവരും ഉൾപ്പെടുന്നതാണ്.فوائد الحديث
ഹദീഥിൽ പറയപ്പെട്ട മൂന്ന് കാര്യങ്ങളും നിഷിദ്ധമാണ്. ഇവയിൽ ഏതെങ്കിലുമൊന്ന് ഒരാൾ പ്രവർത്തിച്ചാൽ അതോടെ അവൻ വധശിക്ഷക്ക് അർഹനാകും. ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന മുർതദ്ദിനെ വധിക്കാനുള്ള കാരണം അവൻ്റെ നിഷേധമാണെങ്കിൽ, വിവാഹിതനായ വ്യഭിചാരി, കൊലപാതകി എന്നിവരെ വധിക്കാനുള്ള കാരണം അവർ പ്രവർത്തിച്ച തിന്മകൾക്കുള്ള ശിക്ഷാവിധികളാണ് (ഹദ്ദുകൾ).
മനുഷ്യരുടെ അഭിമാനം സംരക്ഷിക്കപ്പെടുകയും പരിശുദ്ധമായി നിലനിർത്തുകയും ചെയ്യുക എന്നത് നിർബന്ധമാണ്.
മുസ്‌ലിമിനെ ആദരണീയനാണെന്നും, അവന്റെ ജീവൻ പവിത്രമാണെന്നും ഈ ഹദീഥ് പഠിപ്പിക്കുന്നു.
മുസ്‌ലിം ജമാഅത്തിനോട് (മുസ്‌ലിം
ഭരണാധികാരിക്ക് കീഴിൽ ഒരുമിച്ച ജനതയെ) ചേർന്നു നിൽക്കാനും അവരിൽ നിന്ന് വേർപിരിയാതിരിക്കാനുമുള്ള പ്രേരണ ഈ ഹദീഥിലുണ്ട്.
നബിയുടെ (ﷺ) അദ്ധ്യാപന രീതിയുടെ പ്രത്യേകത;
പലപ്പോഴും അവിടുന്ന് വിഷയങ്ങൾ വിഭജിച്ചു കൊണ്ടാണ് അവതരിപ്പിക്കുക. കാര്യങ്ങൾ നിശ്ചിത എണ്ണത്തിൽ പരിമിതപ്പെടുത്താനും, എളുപ്പത്തിൽ സമാഹരിക്കാനും ഓർത്തു വെക്കാനും പ്രസ്തുത രീതി സഹായകമാണ്.
അതിക്രമികളെ ഭയപ്പെടുത്തി നിർത്തുന്നതിനും സമൂഹത്തെ കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അല്ലാഹു ഇസ്‌ലാമിക ശിക്ഷാ നിയമങ്ങൾ (ഹുദൂദുകൾ) നിശ്ചയിച്ചിട്ടുള്ളത്.
ഹദീഥിൽ പറയപ്പെട്ട ഈ ശിക്ഷാ നിയമങ്ങളെല്ലാം നടപ്പിലാക്കുന്നത് മുസ്‌ലിം ഭരണാധികാരിയുടെ (വലിയ്യുൽ അംറ്) മാത്രം അധികാരപരിധിയിൽ വരുന്ന കാര്യമാണ്. (സാധാരണക്കാർ ചെയ്യേണ്ട കാര്യമല്ല അവയൊന്നും എന്നർത്ഥം).
വധശിക്ഷ നൽകപ്പെടാനുള്ള കാരണങ്ങൾ ഇസ്‌ലാമിക ശിക്ഷാവിധിയിൽ മൂന്നിൽ അധികമുണ്ട്; എന്നാൽ അവയൊന്നും ഈ ഹദീഥിൽ പറയപ്പെട്ട മൂന്ന് കാര്യങ്ങൾക്ക് പുറത്തല്ല. ഇബ്നുൽ അറബി പറയുന്നു: "ഈ ഹദീഥിൽ പറയപ്പെട്ട മൂന്ന് കാര്യങ്ങളിൽ അകപ്പെടാത്ത കാര്യങ്ങൾക്ക് വധശിക്ഷ വിധിക്കപ്പെടുന്നതല്ല. ഉദാഹരണത്തിന്, സിഹ്റ് (മാരണം) ചെയ്യുന്നവനും നബിമാരെ ചീത്ത പറയുന്നവനും വധ ശിക്ഷക്ക് വിധിക്കപ്പെടുന്നതാണ്; പക്ഷേ അവൻ്റെ ഈ പ്രവർത്തനത്തിലൂടെ അവൻ കാഫിറാകുന്നു എന്നതിനാൽ, അവൻ 'ദീൻ ഉപേക്ഷിച്ചവൻ' എന്നു പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്."
