إعدادات العرض
നിങ്ങൾ (ഭരണാധികാരിയെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. അവർക്ക് മേലുള്ള ബാധ്യതകൾ അവരുടെ മേലും,…
നിങ്ങൾ (ഭരണാധികാരിയെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. അവർക്ക് മേലുള്ള ബാധ്യതകൾ അവരുടെ മേലും, നിങ്ങൾക്കുള്ള ബാധ്യതകൾ നിങ്ങളുടെ മേലുമുണ്ട്
അബൂ ഹുനൈദഃ വാഇൽ ബ്നു ഹുജ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം: സലമതു ബ്നു യസീദ് അൽജുഅ്ഫി നബി -ﷺ- യോട് ഒരിക്കൽ ചോദിച്ചു: അല്ലാഹുവിൻ്റെ ദൂതരേ! ഞങ്ങളുടെ അവകാശങ്ങൾ തടഞ്ഞു വെക്കുകയും, തങ്ങൾക്കുള്ള അവകാശങ്ങൾ ചോദിച്ചു വാങ്ങുകയും ചെയ്യുന്ന ഭരണാധികാരികൾ ഞങ്ങൾക്ക് മേൽ അധികാരത്തിലെത്തിയാൽ ഞങ്ങൾ എന്തു ചെയ്യണമെന്നാണ് താങ്കൾ കൽപ്പിക്കുന്നത്?" നബി -ﷺ- അദ്ദേഹത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞു. അദ്ദേഹം ആ ചോദ്യം വീണ്ടും ചോദിച്ചു. നബി -ﷺ- വീണ്ടും തിരിഞ്ഞു കളഞ്ഞു. എന്നാൽ അദ്ദേഹം രണ്ടോ മൂന്നോ തവണ വീണ്ടും ചോദ്യം ആവർത്തിച്ചു. അശ്അസ് ബ്നു ഖയ്സ് അദ്ദേഹത്തെ പിടിച്ചു വലിച്ചു. അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങൾ (ഭരണാധികാരിയെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. അവർക്ക് മേലുള്ള ബാധ്യതകൾ അവരുടെ മേലും, നിങ്ങൾക്കുള്ള ബാധ്യതകൾ നിങ്ങളുടെ മേലുമുണ്ട്."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt සිංහල ئۇيغۇرچە Hausa Kurdî Português தமிழ் Nederlands অসমীয়া Kiswahili ગુજરાતી پښتو Oromoo አማርኛ Moore ไทย Română Deutsch नेपाली Кыргызчаالشرح
ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന ജനങ്ങളുടെ മേലുള്ള ബാധ്യതയിൽ കണിശത പുലർത്തുകയും, ജനങ്ങൾക്ക് അവരുടെ മേലുള്ള അവകാശങ്ങൾ തടഞ്ഞു വെക്കുകയും, ചെയ്യുന്ന ഭരണാധികാരികളെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. നീതി നടപ്പാക്കുക, യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് ജനങ്ങൾക്കുള്ള അവകാശം നൽകുക, അന്യായങ്ങൾ പരിഹരിക്കുക, ജനങ്ങളെ തുല്യമായി പരിഗണിക്കുക എന്നിങ്ങനെയുള്ള ബാധ്യതകൾ നിറവേറ്റാത്ത ഇത്തരം ഭരണാധികാരികളോട് ഞങ്ങൾ എന്തു ചെയ്യണമെന്നായിരുന്നു ചോദ്യം. നബി -ﷺ- ആ ചോദ്യം ആദ്യത്തിൽ അവഗണിക്കുകയാണുണ്ടായത്. അവിടുത്തേക്ക് ഇത്തരം ചോദ്യങ്ങൾ അനിഷ്ടകരമായതു പോലെ. എന്നാൽ ചോദ്യകർത്താവ് തൻ്റെ ചോദ്യം രണ്ടാം തവണയും മൂന്നാം തവണയും ആവർത്തിച്ചപ്പോൾ അശ്അസ് ബ്നു ഖയ്സ് എന്ന സ്വഹാബി അദ്ദേഹത്തെ നിശബ്ദനാക്കുന്നതിന് വേണ്ടി തൻ്റെ അടുത്തേക്ക് പിടിച്ചു വലിച്ചു. അപ്പോൾ നബി -ﷺ- അദ്ദേഹത്തിൻ്റെ ചോദ്യത്തിനുള്ള ഉത്തരം നൽകി; അവിടുന്ന് പറഞ്ഞു: നിങ്ങൾ അവരുടെ വാക്കുകൾ കേൾക്കുകയും, അവരുടെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക. അവരുടെ മേൽ ബാധ്യതയുള്ളത് അവർ നീതി പുലർത്തുകയും ഭരണീയരുടെ അവകാശങ്ങൾ നൽകുകയും ചെയ്യുക എന്നുള്ളതാണ്. നിങ്ങളുടെ മേൽ ബാധ്യതയുള്ളത് അവരെ അനുസരിക്കുക എന്നതും, അവരോടുള്ള ബാധ്യതകൾ നിറവേറ്റുകയും, പ്രയാസത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക എന്നുള്ളതുമാണ്.فوائد الحديث
ഭരണീയരോടുള്ള അവകാശങ്ങളിൽ ഭരണാധികാരികൾ കുറവ് വരുത്തിയാലും അല്ലാഹുവിന് തൃപ്തികരമായ എല്ലാ അവസ്ഥകളിലും ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്.
ജനങ്ങളോടുള്ള ബാധ്യതയിൽ ഭരണാധികാരി കുറവ് വരുത്തി എന്നത് ഭരണാധികാരിയോടുള്ള ബാധ്യതയിൽ കുറവ് വരുത്താൻ ജനങ്ങൾക്ക് ന്യായമാകുന്നില്ല. എല്ലാവരും അവരവരുടെ ചെയ്തികളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതും, അവരവർ വരുത്തിയ കുറവുകൾക്ക് ശിക്ഷിക്കപ്പെടുന്നതുമാണ്.
ദീനിൽ പരസ്പര ബാധ്യതകൾ കൊടുക്കൽ വാങ്ങലുകളുടെ സ്ഥാനത്തിലല്ല. മറിച്ച് അപരൻ തൻ്റെ ബാധ്യതയിൽ കുറവ് വരുത്തിയാലും ഒരാൾക്ക് തൻ്റെ മേൽ നിർബന്ധമായത് നിർവ്വഹിക്കുക എന്ന ബാധ്യതയുണ്ട്. ഈ ഹദീഥിൽ വന്ന കൽപ്പന അതിനൊരു ഉദാഹരണമാണ്.