എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം തുടരെത്തുടരെയുള്ള ചില വാക്കുകൾ; അവ പറയുന്നവർ -അല്ലെങ്കിൽ…

എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം തുടരെത്തുടരെയുള്ള ചില വാക്കുകൾ; അവ പറയുന്നവർ -അല്ലെങ്കിൽ പ്രവർത്തിക്കുന്നവർ- ഒരിക്കലും നഷ്ടമുള്ളവരാകില്ല. മുപ്പത്തിമൂന്ന് തസ്ബീഹുകൾ, മുപ്പത്തിമൂന്ന് തഹ്മീദുകൾ, മുപ്പത്തിനാല് തക്ബീറുകൾ എന്നിവയാണവ

കഅ്ബ് ബ്നു ഉജ്റഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം തുടരെത്തുടരെയുള്ള ചില വാക്കുകൾ; അവ പറയുന്നവർ -അല്ലെങ്കിൽ പ്രവർത്തിക്കുന്നവർ- ഒരിക്കലും നഷ്ടമുള്ളവരാകില്ല. മുപ്പത്തിമൂന്ന് തസ്ബീഹുകൾ, മുപ്പത്തിമൂന്ന് തഹ്മീദുകൾ, മുപ്പത്തിനാല് തക്ബീറുകൾ എന്നിവയാണവ."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ചില ദിക്റുകൾ എടുത്തു പറഞ്ഞു കൊണ്ട്, അവ ചൊല്ലുന്നവർ നഷ്ടക്കാരാവുകയോ ഖേദിക്കേണ്ടി വരികയോ ഇല്ലെന്ന് നബി -ﷺ- അറിയിക്കുന്നു. മറിച്ച്, ഈ വാക്കുകൾക്ക് അവന് പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവ ഒന്നിനു പുറകെ മറ്റൊന്നായി ചൊല്ലേണ്ടതും, നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ടതുമാണ് എന്നതിനാൽ (മുഅക്ഖിബാത്ത്) എന്നാണ് നബി -ﷺ- അവയെ വിശേഷിപ്പിച്ചത്. "സുബ്ഹാനല്ലാഹ്': മുപ്പത്തിമൂന്ന് തവണ പറയുക. അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനാണ് എന്നറിയിക്കുന്ന വാചകമാണത്. 'അൽഹംദുലില്ലാഹ്' മുപ്പത്തിമൂന്ന് തവണ പറയുക. അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടും അവൻ്റെ പരിപൂർണ്ണമായ വിശേഷണങ്ങൾ എടുത്തു പറയുക എന്നതാണ് ഹംദിൻ്റെ ഉദ്ദേശ്യം. 'അല്ലാഹു അക്ബർ' മുപ്പത്തിനാല് തവണ പറയുക. അല്ലാഹുവാണ് എല്ലാത്തിനേക്കാളും വലിയവനും മഹത്വമുള്ളവനും ഏറ്റവും പ്രതാപമുള്ളവനും എന്നറിയിക്കുന്ന വാക്കാണത്.

فوائد الحديث

തസ്ബീഹ്, തഹ്മീദ്, തക്ബീർ എന്നിവയുടെ ശ്രേഷ്ഠതകൾ; എന്നെന്നും നിലനിൽക്കുന്ന സൽകർമ്മങ്ങളാണവ.

التصنيفات

നിസ്കാരത്തിലെ ദിക്റുകൾ, അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ഉപകാരങ്ങൾ