ഞാൻ നബി -ﷺ- യുടെ അടുക്കൽ ഇസ്‌ലാം സ്വീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെന്നു. അപ്പോൾ അവിടുന്ന് എന്നോട് വെള്ളവും…

ഞാൻ നബി -ﷺ- യുടെ അടുക്കൽ ഇസ്‌ലാം സ്വീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെന്നു. അപ്പോൾ അവിടുന്ന് എന്നോട് വെള്ളവും സിദ്റും കൊണ്ട് കുളിക്കാൻ പറഞ്ഞു

ഖയ്സ് ബ്നു ആസ്വിം -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യുടെ അടുക്കൽ ഇസ്‌ലാം സ്വീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെന്നു. അപ്പോൾ അവിടുന്ന് എന്നോട് വെള്ളവും സിദ്റും കൊണ്ട് കുളിക്കാൻ പറഞ്ഞു.

[സ്വഹീഹ്] [رواه أبو داود والترمذي والنسائي]

الشرح

ഖയ്സ് ബ്നു ആസ്വിം -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്ത് ഇസ്‌ലാം സ്വീകരിക്കണമെന്ന ഉദ്ദേശ്യവുമായി ചെന്നു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് വെള്ളവും സിദ്ർ മരത്തിൻ്റെ ഇലകളും കൊണ്ട് കുളിക്കാൻ കൽപ്പിച്ചു. സിദ്റിൻ്റെ ഇലകൾക്ക് നല്ല മണമുണ്ടാകും എന്നതിനാൽ പൊതുവെ ശുദ്ധീകരണത്തിൽ ഉപയോഗിക്കാറുണ്ടായിരുന്നു.

فوائد الحديث

കാഫിറായ ഒരാൾ ഇസ്‌ലാം സ്വീകരിക്കുമ്പോൾ കുളിക്കുന്നത് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട മര്യാദയാണ്.

ഇസ്‌ലാം ശരീരത്തെയും ആത്മാവിനെയും ഒരു പോലെ പരിഗണിക്കുന്നു എന്നതിൽ നിന്ന് ഇസ്‌ലാമിൻ്റെ മഹത്വവും പ്രാധാന്യവും ബോധ്യപ്പെടുന്നതാണ്.

ശുദ്ധിയുള്ള വസ്തുക്കളുമായി വെള്ളം കലരുന്നത് കൊണ്ട് അതിൻ്റെ ശുദ്ധീകരണത്തിനുള്ള കഴിവ് നഷ്ടമാവുകയില്ല.

ഇക്കാലഘട്ടത്തിൽ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന സോപ്പു പോലുള്ള വസ്തുക്കൾ സിദ്റിൻ്റെ ഇലകൾക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്.

التصنيفات

കുളി നിർബന്ധമാക്കുന്ന കാര്യങ്ങൾ