നബി -ﷺ- യിൽ നിന്ന് പത്ത് റക്അത്തുകൾ ഞാൻ മനപാഠമാക്കി

നബി -ﷺ- യിൽ നിന്ന് പത്ത് റക്അത്തുകൾ ഞാൻ മനപാഠമാക്കി

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- യിൽ നിന്ന് പത്ത് റക്അത്തുകൾ ഞാൻ മനപാഠമാക്കി. ദുഹ്റിന് മുൻപ് രണ്ട് റക്അത്തുകൾ, ശേഷം രണ്ട് റക്അത്തുകൾ, മഗ്‌രിബിന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ, ഇശാക്ക് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ, സുബ്ഹ് നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകൾ എന്നിവയാണത്. നബി -ﷺ- യുടെ അടുക്കൽ പ്രവേശിക്കാൻ സാധിക്കാത്ത സമയമായിരുന്നു (സുബ്ഹിന് മുമ്പുള്ള സമയം); അതിനാൽ (എൻ്റെ സഹോദരിയായ) ഹഫ്സ്വ -رَضِيَ اللَّهُ عَنْهَا- സുബ്ഹ് ബാങ്ക് കൊടുത്ത ശേഷം നബി -ﷺ- രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു എന്ന് എന്നെ അറിയിച്ചു." മറ്റൊരു നിവേദനത്തിൽ "നബി -ﷺ- ജുമുഅഃക്ക് ശേഷം രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു" എന്ന് കൂടിയുണ്ട്.

[സ്വഹീഹ്] [അതിന്റെ എല്ലാ റിപ്പോർട്ടുകളിലും ബുഖാരിയും മുസ്ലിമും ഏകോപിച്ചിരിക്കുന്നു]

الشرح

നബി -ﷺ- യിൽ നിന്ന് പഠിച്ച സുന്നത്ത് നിസ്കാരങ്ങളിൽ പെട്ടതായിരുന്നു റവാത്തിബ് നിസ്കാരങ്ങൾ എന്ന് വിളിക്കപ്പെടുന്ന പത്ത് റക്അത്ത് നിസ്കാരങ്ങൾ എന്ന് ഇബ്നു ഉമർ (رَضِيَ اللَّهُ عَنْهَ) വിവരിക്കുന്നു. ദുഹ്റിന് മുൻപ് രണ്ട് റക്അത്തുകളും ശേഷം രണ്ട് റക്അത്തുകളും. മഗ്‌രിബിന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ. ഇശാഇന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ. ഫജ്റിന് മുൻപ് രണ്ട് റക്അത്തുകൾ. ഇവയെല്ലാം കൂടി പത്ത് റക്അത്തുകൾ പൂർണ്ണമായി. ഇതോടൊപ്പം ജുമുഅ നിസ്കാരത്തിന് ശേഷം രണ്ട് റക്അത്തുകളും നബി -ﷺ- നിസ്കരിക്കാറുണ്ടായിരുന്നു.

فوائد الحديث

ഹദീഥിൽ പരാമർശിക്കപ്പെട്ട റവാതിബ് സുന്നത്തുകൾ നിർവ്വഹിക്കുന്നതും അവ സ്ഥിരമാക്കുന്നതും പുണ്യകരമാണ്.

സുന്നത്ത് നിസ്കാരങ്ങൾ വീട്ടിൽ വെച്ച് നിസ്കരിക്കുക എന്നത് സുന്നത്താണ്.

التصنيفات

(സ്വലാതു തത്വവ്വുഅ്) സുന്നത്ത് നമസ്കാരം, നിസ്കാരത്തിലെ നബി -ﷺ- യുടെ മാർഗം, വിവാഹം, ദാമ്പത്യബന്ധം എന്നിവയിൽ നബി -ﷺ- യുടെ മാർഗം