ശുദ്ധപ്രകൃതി എന്നാൽ അഞ്ച് കാര്യങ്ങളാണ്: ചേലാകർമ്മം, ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുക, മീശ വെട്ടുക, നഖം…

ശുദ്ധപ്രകൃതി എന്നാൽ അഞ്ച് കാര്യങ്ങളാണ്: ചേലാകർമ്മം, ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുക, മീശ വെട്ടുക, നഖം മുറിക്കുക, കക്ഷത്തിലെ രോമങ്ങൾ പറിക്കുക എന്നിവയാണവ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ശുദ്ധപ്രകൃതി എന്നാൽ അഞ്ച് കാര്യങ്ങളാണ്: ചേലാകർമ്മം, ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുക, മീശ വെട്ടുക, നഖം മുറിക്കുക, കക്ഷത്തിലെ രോമങ്ങൾ പറിക്കുക എന്നിവയാണവ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഇസ്‌ലാമിൻ്റെ സ്വഭാവഗുണങ്ങളിൽ പെട്ട, നബിമാരുടെ ചര്യയിൽ പെട്ട അഞ്ച് കാര്യങ്ങൾ നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. ഒന്ന്: ചേലാകർമ്മം. ലിംഗാഗ്ര ഭാഗം മറക്കുന്ന വിധത്തിൽ അധികമായി കാണുന്ന ചർമ്മം മുറിച്ചു നീക്കുക എന്നതാണ് ചേലാകർമ്മത്തിൻ്റെ ഉദ്ദേശ്യം. സ്ത്രീകളുടെ യോനിയുടെ പ്രവേശഭാഗത്തായി കാണപ്പെടുന്ന തൊലിയുടെ അഗ്രഭാഗം നീക്കം ചെയ്യലും ചേലാകർമ്മത്തിൽ പെടും. രണ്ട്: ഗുഹ്യസ്ഥാനത്തെ രോമങ്ങൾ നീക്കം ചെയ്യൽ. ലിംഗത്തിന് ചുറ്റുമുള്ള രോമങ്ങൾ വടിച്ചു കളയുക എന്നതാണ് ഉദ്ദേശ്യം. മൂന്ന്: മീശ ചെറുതാക്കൽ. പുരുഷൻ്റെ മേൽചുണ്ടിന് മുകളിൽ മുളക്കുന്ന രോമങ്ങൾ നീക്കുകയും, ചുണ്ട് വെളിവാവുകയും ചെയ്യുന്ന വിധത്തിൽ വെട്ടിച്ചെറുതാക്കണം. നാല്: നഖം വെട്ടൽ. അഞ്ച്: കക്ഷത്തിലെ രോമങ്ങൾ പറിക്കൽ.

فوائد الحديث

നബിമാരുടെ ചര്യകൾ അല്ലാഹുവിന് ഇഷ്ടമുള്ളതും പ്രിയങ്കരമായതുമാണ്. അവ പ്രവർത്തിക്കാൻ അവൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അവ പൂർണ്ണതയും വൃത്തിയും ഭംഗിയും നേടിത്തരുന്ന നന്മകളാണ്.

ഈ ഹദീഥിൽ പറയപ്പെട്ട കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അത് അശ്രദ്ധമാക്കി വിട്ടുകൂടാ.

ഈ ഹദീഥിൽ പറയപ്പെട്ട ഗുണങ്ങൾക്ക് മതപരവും ഭൗതികവുമായ ധാരാളം ഉപകാരങ്ങളുണ്ട്. രൂപം നന്നാക്കുക, ശരീരം വൃത്തിയിൽ സൂക്ഷിക്കുക, ശുദ്ധി കാത്തുസംരക്ഷിക്കുക എന്നിവ അതിൽ പെട്ടതാണ്. അതോടൊപ്പം കാഫിറുകളുടെ അടയാളങ്ങളോട് എതിരാകാനും, അല്ലാഹുവിൻ്റെ കൽപ്പന പ്രാവർത്തികമാക്കാനും ഇവ അനുസരിക്കുന്നതിലൂടെ സാധിക്കുന്നു.

ഈ ഹദീഥിൽ പറയപ്പെട്ട അഞ്ച് കാര്യങ്ങൾക്ക് പുറമെ, ചില കാര്യങ്ങൾ കൂടുതലായി മറ്റു ചില ഹദീഥുകളിൽ വന്നിട്ടുണ്ട്. താടി വെട്ടാതെ വിടുക, പല്ലു തേക്കുക പോലുള്ളവ അതിൽ പെട്ടതാണ്.

التصنيفات

ഫിത്റതിൻ്റെ ചര്യകൾ